ഇടുക്കി: തൊടുപുഴയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കൂട്ട ആത്മഹത്യക്ക് ശ്രമിച്ചു. മണക്കാട് ചിറ്റൂരിലാണ് സംഭവം. മണക്കാട് ചിറ്റൂർ പുല്ലറയ്ക്കൽ ആന്റണി, ഭാര്യ ജെസ്സി, മകൾ സിൽന എന്നിവരാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരിൽ ജെസ്സി മരിച്ചതായാണ് വിവരം. ഇന്നലെ രാത്രിയിലാണ് മൂന്ന് പേരും വിഷം കഴിച്ചത്. ആന്റണിയും സിൽനയും ഇപ്പോൾ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.
ഇരുവരും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം. ഇവര്‍ക്ക് ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു. ആന്റണിയുടെയും മകൾ സിൽനയുടെയും നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.
സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യ ചെയ്യാനുള്ള കാണണമെന്ന് പൊലീസ് പറഞ്ഞു. ആന്റണിയ്ക്ക് തൊടുപുഴ നഗരത്തിൽ കടയുണ്ട്. ഈ കടയിലെ ജീവനക്കാരും സാമ്പത്തിക ബാധ്യത ശരിവെച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആന്റണിയും കുടുംബവും ജപ്തി ഭീഷണി നേരിട്ടിരുന്നോ, ബ്ലേഡ് മാഫിയ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നോ തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ബാങ്കുകൾ ജപ്തി നോട്ടീസ് അയച്ചില്ലെന്നാണ് വിവരം.
Post Your Comments