
മാള: ചാരായം വാറ്റിയ കേസിലെ പ്രതി പിടിയിൽ. ആനപ്പാറ ജൂബിലി നഗറിൽ കിഴക്കൂടൻ ബിജുവിനെ (50) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയ്ക്ക് തിളക്കം, ഇന്ത്യയെ കുറിച്ച് പോസിറ്റീവ് കാഴ്ചപ്പാട്: ഐഎംഎഫ്
അഷ്ടമിച്ചിറ അണ്ണല്ലൂരിൽ ആണ് സംഭവം. ജൂബിലി നഗറിൽ വാടക വീട്ടിലാണ് ഇയാൾ ചാരായം വാറ്റിക്കൊണ്ടിരുന്നത്. പൊലീസിനെ കണ്ട പ്രതി ചാരായം പുറത്തേക്ക് ഒഴിച്ചുകളഞ്ഞതായി പറയുന്നു. ഒരു ലിറ്റർ ചാരായം, 150 ലിറ്റർ വാഷ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
മാള സബ് ഇൻസ്പെക്ടർമാരായ വി.വി. വിമൽ, നീൽ ഹെക്ടർ ഫെർണാണ്ടസ്, എസ്.സി.പി.ഒ സിദീജ, സി.പി.ഒ നവീൻ കുമാർ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments