PathanamthittaLatest NewsKeralaNattuvarthaNews

സംസ്ഥാനപാതയിൽ കാട്ടുപന്നി ഇടിച്ചു : സ്കൂട്ടർ യാത്രക്കാരന് പരിക്ക്

കലഞ്ഞൂർ ഇടത്തറ പാലവിള തെക്കേതിൽ വിഷ്ണു (29) വിനാണ് പരിക്കേറ്റത്

അടൂർ: സംസ്ഥാനപാതയിൽ കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ​ഗുരുതര പരിക്കേറ്റു. കലഞ്ഞൂർ ഇടത്തറ പാലവിള തെക്കേതിൽ വിഷ്ണു (29) വിനാണ് പരിക്കേറ്റത്.

Read Also : പ​തി​നേ​ഴു​കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് പീഡിപ്പിച്ചു : ഏഴുവർഷമായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

കായംകുളം- പത്തനാപുരം സംസ്ഥാന പാതയിൽ ചൊവ്വാഴ്ച രാവിലെ 7.10നാണ് സംഭവം നടന്നത്. മരുതിമൂട് സെൻ്റ് ജോർജ് കോൺവെൻ്റിൻ്റെ എതിർവശത്തെ ഉപറോഡിൽ നിന്ന് സംസ്ഥാന പാതയിലേക്കിറങ്ങി വന്ന കാട്ടുപന്നി അടൂരിലേക്ക് വരികയായിരുന്ന വിഷ്ണുവിൻ്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. കൈക്കും കാലിനും പരിക്കേറ്റ വിഷ്ണുവിനെ ചായലോട് മൗണ്ട് സിയോൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ കാട്ടുപന്നി പിന്നീട് ചത്തു.

കോന്നി റെയിഞ്ച് സൗത്ത് കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ.സതീഷ് കുമാർ, ലിജമാത്യു, സാം വാഴോട് എന്നിവരും സ്ഥലം സന്ദർശിച്ചു. തുടർന്ന്, കോന്നി വെറ്ററിനറി ആശുപത്രി ഡോ.ശ്യാംചന്ദ് കാട്ടുപന്നിയെ പോസ്റ്റുമോർട്ടം നടത്തി. ശേഷം വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കാട്ടുപന്നിയെ സംസ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button