രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര 135 ദിവസത്തെ യാത്രയ്ക്കു ശേഷം ഇന്നലെയാണ് സമാപിച്ചത്. വലിയ ആഘോഷത്തോടെയാണ് കോൺഗ്രസ് ഇത് ആഘോഷിച്ചത്. കാശ്മീരിൽ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തിയ ചടങ്ങിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. പൊലീസ്, കരസേന, സിആർപിഎഫ് എന്നിവർ വൻ സുരക്ഷാ സന്നാഹങ്ങളാണ് രാഹുലിന്റെ കശ്മീർ യാത്രയ്ക്കായി ഏർപ്പെടുത്തിയത്. അതേസമയം, താൻ ഇങ്ങനെ കശ്മീരിലൂടെ നടക്കുമ്പോൾ എനിക്ക് കാശ്മീരികൾ ഗ്രനേഡ് അല്ല നൽകിയത് പൂക്കളാണ് എന്നാണ് രാഹുൽ പറഞ്ഞത്. ഇതുപോലെ ഏതെങ്കിലും ബിജെപി നേതാക്കൾക്ക് കാശ്മീരിലൂടെ പദയാത്ര നടത്താൻ ധൈര്യമുണ്ടോ എന്നും രാഹുൽ വെല്ലുവിളിച്ചു.
ലാൽ ചൗക്കിൽ പതാക ഉയർത്തിയശേഷം ‘ഇന്ത്യയ്ക്ക് നൽകിയ വാഗ്ദാനം ഇന്ന് നിറവേറ്റി’യെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യക്ക് നൽകിയ വാഗ്ദാനമാണ് ഇന്ന് പാലിക്കപ്പെട്ടത്. വിദ്വേഷം തോൽക്കും, സ്‌നേഹം എപ്പോഴും വിജയിക്കും, ഇന്ത്യയിൽ പ്രതീക്ഷകളുടെ പുതിയ ഉദയമുണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതിനു ശേഷം സഹോദരി പ്രിയങ്കയുമായി മഞ്ഞിൽ കളിക്കുകയും ചെയ്തു. ഐസ് എടുത്ത് പ്രിയങ്കയെ എറിയുകയും പ്രിയങ്ക തിരിച്ചു രാഹുലിന് ഐസ് തലയിൽ വെക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ വൈറലാണ്.
ഈ ഫോട്ടോ പങ്കുവെച്ച് ഇവരാണ് ഇന്ത്യയുടെ പ്രതീക്ഷ എന്ന് പദ്മജ വേണുഗോപാൽ കുറിച്ചു.
അതേസമയം, വയനാട് എംപിക്ക് കശ്മീര്‍ തെരുവില്‍ നിന്നും സധൈര്യം ത്രിവര്‍ണ്ണ പതാക ഉയര്‍ത്താന്‍ സാധിച്ചെങ്കില്‍, അത് നരേന്ദ്രമോദി എന്ന ശക്തനായ പ്രധാനമന്ത്രി രാജ്യം ഭരിക്കുന്നതിനാലാണ് എന്ന സത്യം മറന്നു പോകരുതെന്ന് ബിജെപി ചൂണ്ടിക്കാട്ടി. ‘ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കാശ്മീരില്‍ സമാധാനം പുനസ്ഥാപിക്കപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലത്ത് കശ്മീരില്‍ ഭീകരതയും ഭയവും നിലനിന്നിരുന്നു എന്നത് നാം ഓര്‍ക്കണം.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും രാഹുലിന്റെ മുത്തച്ഛനുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ പതാക ഉയര്‍ത്തി കൃത്യം 75 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിക്ക് കശ്മീരില്‍ ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത്. ത്രിവര്‍ണ പതാകയ്‌ക്കു വേണ്ടി ബിജെപി പ്രവര്‍ത്തകര്‍ അനുഭവിച്ച ത്യാഗത്തിന്റെ വിയര്‍പ്പു തുള്ളികള്‍ ഇന്നും കശ്മീരിന്റെ അലിഞ്ഞു കിടപ്പുണ്ട്. ഇന്ന് ഭയമൊന്നും കൂടാതെ രാഹുലിന് കശ്മീര്‍ തെരുവുകളില്‍ നടക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ 1992-ന്റെ തുടക്കത്തില്‍ ലാല്‍ ചൗക്കില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി രാജ്യത്തിന്റെ അഭിമാനമായി മാറിയ ആ നേതാവ് പ്രധാനമന്ത്രിയായി ഇരിക്കുന്നതു കൊണ്ട് മാത്രമാണ്.’ ബിജെപി ചൂണ്ടിക്കാട്ടി.
Post Your Comments