ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് വാട്സ്ആപ്പ്. ഏതൊരാൾക്കും വളരെ ലളിതമായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്നു എന്നത് തന്നെയാണ് വാട്സ്ആപ്പിന്റെ സവിശേഷത. പ്രധാനപ്പെട്ട രേഖകൾ അടക്കമുള്ളവ വാട്സ്ആപ്പ് മുഖാന്തമാണ് മിക്ക ആളുകളും അയക്കുന്നത്. മൊബൈൽ ഫോൺ, ഫോൺ നമ്പർ എന്നിവ മാറ്റുമ്പോൾ പലപ്പോഴും ചാറ്റ് ഫയലുകൾ നഷ്ടപ്പെടുന്നത് ഉപയോക്താക്കൾക്ക് തിരിച്ചടിയാകാറുണ്ട്. എന്നാൽ, ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വാട്സ്ആപ്പിലെ ചില ട്രിക്കുകൾ ഉപയോഗിക്കാവുന്നതാണ്. മുഴുവൻ ചാറ്റുകളും ബാക്കപ്പ് ചെയ്തു വയ്ക്കാൻ സഹായിക്കുന്ന വാട്സ്ആപ്പിലെ സംവിധാനത്തെക്കുറിച്ച് അറിയാം.
ചാറ്റുകൾ ബാക്കപ്പ് ചെയ്യുന്നതിനായി ആദ്യം തന്നെ വാട്സ്ആപ്പ് തുറക്കുക. തുടർന്ന് വലതുവശത്ത് മുകളിലായി കാണുന്ന മൂന്ന് ഡോട്ടുകൾ ടാപ്പ് ചെയ്തതിനുശേഷം സെറ്റിംഗ്സ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. സെറ്റിംഗ്സിലെ ഓപ്ഷൻ ടാപ്പ് ചെയ്താൽ ചാറ്റ് ബാക്കപ്പ് എന്ന് കാണാൻ സാധിക്കുന്നതാണ്. ഈ ഓപ്ഷൻ തിരഞ്ഞെടുത്തതിനു ശേഷം വാട്സ്ആപ്പ് ബാക്കപ്പ് സെറ്റിംഗ്സ് കോൺഫിഗർ ചെയ്യാവുന്നതാണ്. ഗൂഗിൾ ഡ്രൈവിലൂടെ മാത്രമാണ് ഇത്തരത്തിൽ ചാറ്റുകൾ ബാക്കപ്പ് ചെയ്യാൻ സാധിക്കുകയുള്ളൂ.
Also Read: ഫയർ ബോൾട്ട് ടോക്ക് അൾട്രാ സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
Post Your Comments