ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആരാധകർ ഉള്ള ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഷവോമി. കിടിലൻ സവിശേഷതകളാണ് ഷവോമി സ്മാർട്ട്ഫോണുകളുടെ പ്രധാന പ്രത്യേകത. അത്തരത്തിൽ ഷവോമി പുറത്തിറക്കിയ മികച്ച ഹാൻഡ്സെറ്റുകളിൽ ഒന്നാണ് റെഡ്മി നോട്ട് 11 പ്രോ പ്ലസ്. വളരെ വ്യത്യസ്തമായ ഡിസൈനിൽ വാങ്ങാൻ സാധിക്കുന്ന ഹാൻഡ്സെറ്റുകളുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.
6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ക്വാൽകം സ്നാപ്ഡ്രാഗൺ 695 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 108 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 18,999 രൂപയാണ് റെഡ്മി നോട്ട് 11 പ്രോ പ്ലസ് സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില.
Also Read: വാഴക്കുല: പ്രബന്ധത്തിലെ തെറ്റ് പോലും ചിന്താ ജെറോമിന്റെ സ്വന്തമല്ല: ലേഖനം കോപ്പി ചെയ്ത സൈറ്റിലേത്
Post Your Comments