രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം, സംരംഭകരിൽ നിന്ന് കോടികളുടെ സേവനങ്ങളും ചരക്കുകളും സംഭരിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. സർക്കാറിന്റെ പൊതു സംഭരണത്തിനുള്ള ഓൺലൈൻ സംവിധാനമായ ഗവൺമെന്റ് ഇ- മാർക്കറ്റ്പ്ലേസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 2022-ൽ 16,747 കോടി രൂപയുടെ ഉൽപ്പന്നങ്ങളാണ് പ്രതിരോധ മന്ത്രാലയം പോർട്ടൽ മുഖാന്തരം വാങ്ങിയത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 250 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
2022- ൽ ഗവൺമെന്റ് ഇ- മാർക്കറ്റ്പ്ലേസ് പോർട്ടൽ മുഖാന്തരം പ്രതിരോധ മന്ത്രാലയം ഏറ്റവും കൂടുതൽ ചരക്കുകൾ വാങ്ങിയത് ഉത്തർപ്രദേശിൽ നിന്നാണ്. 9,642 കോടി രൂപയുടെ ചരക്കുകളാണ് ഉത്തർപ്രദേശിൽ നിന്നും വാങ്ങിയത്. കൂടാതെ, ഇക്കാലയളവിൽ ഏകദേശം 1,288 പുതിയ വിഭാഗങ്ങളും, 4.72 ലക്ഷത്തിലധികം ഉൽപ്പന്നങ്ങളും കൂട്ടിച്ചേർന്നിട്ടുണ്ട്. 2022- ൽ മാത്രം 22,38,601 വിൽപ്പനക്കാരെയാണ് ഈ പോർട്ടലിലേക്ക് പുതുതായി ചേർത്തത്.
Also Read: കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം : ഒരാൾക്ക് ഗുരുതര പരിക്ക്
Post Your Comments