KannurNattuvarthaLatest NewsKeralaNews

സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യവെ കാ​ട്ടു​പ​ന്നി​യു​ടെ ആക്രമ​ണം : യു​വാ​വി​ന് പ​രി​ക്ക്

കോ​വു​മ്മ​ൽ പ​ടി​ഞ്ഞാ​റേ​കു​നി​യി​ൽ ര​വീ​ന്ദ്ര​ന്റെ മ​ക​ൻ അ​ഖി​ലി​നാ​ണ് (26) പ​രി​ക്കേ​റ്റ​ത്

പാ​നൂ​ർ: കാ​ട്ടു​പ​ന്നി​യു​ടെ ആക്രമ​ണത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റു. കോ​വു​മ്മ​ൽ പ​ടി​ഞ്ഞാ​റേ​കു​നി​യി​ൽ ര​വീ​ന്ദ്ര​ന്റെ മ​ക​ൻ അ​ഖി​ലി​നാ​ണ് (26) പ​രി​ക്കേ​റ്റ​ത്.

ക​രി​യാ​ട് മു​ക്കാ​ളി​ക്ക​ര​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രിയാണ് സംഭവം. സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ഴാ​ണ് അ​ഖി​ലി​നെ കു​ത്തി​യ​ത്. കു​ത്തേ​റ്റ് നി​ല​ത്തു വീ​ണ് പ​രി​ക്കേ​റ്റ അ​ഖി​ൽ ക​രി​യാ​ട്ടെ പാ​നൂ​ർ അ​ർ​ബ​ൻ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ക​ഴി​ഞ്ഞ് വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​ക​യാ​ണ്.

Read Also : ഹിന്ദു രാജ്യമെന്ന് ഇന്ത്യയെ വിളിക്കുമ്പോള്‍ എന്ത് കൊണ്ട് യൂറോപ്പിനേയും യുഎസിനേയും ക്രിസ്ത്യന്‍ രാജ്യമെന്ന് പറയുന്നില്ല

ക​ർ​ഷ​ക സം​ഘം ഏ​രി​യ സെ​ക്ര​ട്ട​റി എം.​ടി.​കെ. ബാ​ബു, വി​ല്ലേ​ജ് സെ​ക്ര​ട്ട​റി സി.​എം. ബാ​ബു, പ്ര​സി​ഡ​ന്റ്‌ കെ.​പി. ച​ന്ദ്ര​ൻ എ​ന്നി​വ​ർ അ​ഖി​ലി​നെ സ​ന്ദ​ർ​ശി​ച്ചു.

ഈ പ്രദേശങ്ങളിൽ ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി വ്യാ​പ​ക​മാ​യി കാ​ട്ടു​പ​ന്നി​ക​ൾ, വാ​ഴ, കി​ഴ​ങ്ങ്, തെ​ങ്ങി​ൻ തൈ, ​പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​ ന​ശി​പ്പി​ക്കു​ന്നു. കൂ​ട്ടു​കൃ​ഷി​യും, വ്യ​ക്തി​ഗ​ത കൃ​ഷി​യും വ്യാ​പ​ക​മാ​യി ചെ​യ്തു വ​രു​ന്ന പ്ര​ദേ​ശ​മാ​യി​രു​ന്നു ഇ​ത്. ഇ​പ്പോ​ൾ പ​ല​രും കൃ​ഷി ഒ​ഴി​വാ​ക്കു​ക​യാ​ണ്. ഇതിന് ഒരു പരിഹാരം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button