CinemaMollywoodLatest NewsKeralaNewsEntertainment

അന്ധവിശ്വാസം പടർത്തുന്ന നല്ല അസ്സൽ ഉടായിപ്പ് ഊളത്തരമാണ് മാളികപ്പുറമെന്ന് ശ്രീജിത്ത് പെരുമന: വിമർശനം

ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം സിനിമയെ വിമർശിച്ച് ശ്രീജിത്ത് പെരുമന. സോഷ്യൽ മീഡിയയിലൂടെയാണ് ശ്രീജിത്തിന്റെ പ്രതികരണം. അന്ധവിശ്വാസം പടർത്തുന്ന നല്ല അസ്സൽ ഉടായിപ്പ് ഊളത്തരമാണ് മാളികപ്പുറം എന്നാണ് ശ്രീജിത്ത് ആരോപിച്ചത്. ഇതോടെ, ശ്രീജിത്തിനെതിരെ സോഷ്യൽ മീഡിയ രംഗത്തെത്തി. വൈറലാകാനുള്ള അടവാണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. സിനിമയെ സിനിമയായി കാണാനും ആരാധകർ പറയുന്നുണ്ട്.

ശ്രീജിത്ത് പെരുമനയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ;

അന്ധവിശ്വാസം പടർത്തുന്ന നല്ല അസ്സൽ ഉടായിപ്പ് ഊളത്തരമാണ് #മാളികപ്പുറം സിൽമ. ഇന്നലെ നൂറ്റി തൊണ്ണൂറ് രൂപ കൊടുത്ത് കണ്ടതിന്റെ അവകാശത്തോടെ പറയട്ടെ, #മറ്റേടത്ത് അവർഡിന് അർഹമാണ് ഈ ഊളപ്പൻ സിൽമ.. ഒർജിനൽ അയ്യപ്പൻ ഇനി അഥവാ അങ്ങനൊരാൾ ഉണ്ടെങ്കിൽ പുള്ളീടെ അന്തസ്സിന് പോലും കളങ്കമാണ് ഈ കാർട്ടൂൺ. ടി സിൽമയിൽ അഭിനയിച്ച കുരുന്നുകളെ അവരുടെ സ്വാഭാവിക മാനേറിസങ്ങൾക്ക് വിടാതെ ഉഡായിപ്പ് expressions ഒക്കെ നൽകി ഓസ്‌ക്കാർ ലെവലിൽ ബല്ലാത്ത ഭാവാഭിനയത്തിലേക്ക് കൊണ്ടുപോയ സംവിധായകനും നല്ല നമസ്കാരം.

അതേസമയം, മാളികപ്പുറത്തിന് അന്യഭാഷകളിലും സ്വീകാര്യതയേറുന്നു. ചിത്രം ജനുവരി 26ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. തമിഴ്നാട്ടിൽ മാത്രം 104 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിച്ചത്. അയ്യപ്പ ഭക്തയായ കൊച്ചുപെൺകുട്ടി തന്റെ സൂപ്പർഹീറോ ആയ അയ്യപ്പനെ കാണാൻ ശബരിമലയിൽ പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. കേരളത്തിന് പുറമെ, തമിഴ്നാട്, കർണാടകം, ആന്ധ്ര എന്നിവിടങ്ങളിൽ വളരെയേറെ അയ്യപ്പ ഭക്തന്മാരുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button