KeralaLatest NewsNews

പത്ത് വയസിനിടെ അദ്രിതി മലചവിട്ടിയത് 50 തവണ; അപൂർവ നേട്ടം, ഇനി 40 വര്‍ഷം കാത്തിരിപ്പ്

സന്നിധാനം: പത്ത് വയസിനിടെ അദ്രിതി എന്ന മാളികപ്പുറം മലചവിട്ടി അയ്യപ്പനെ ദർശിച്ചത് അമ്പത് തവണ. കൊല്ലം എഴുകോൺ കോതേത്ത് വീട്ടിൽ അഭിലാഷ് മണിയുടെ മകൾ പത്തുവയസുകാരി അദ്രിതിയാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. പത്തു വയസ് പൂർത്തിയാകാൻ ഒരുദിവസം മാത്രം ബാക്കിനിൽക്കെ ഇന്നലെയാണ് അദ്രിതി അമ്പതാം മലകയറ്റം പൂർത്തിയാക്കിയത്. കേവലം ഒന്‍പത് മാസം പ്രായമുള്ളപ്പോൾ പിതാവിനൊപ്പം തുടങ്ങിയ യാത്രയാണ് ഒന്‍പത് വയസ് പൂർത്തിയാക്കി പത്തിലേക്ക് പ്രവേശിക്കുമ്പോൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നത്.

അച്ഛൻ അഭിലാഷ് മണിക്കൊപ്പം ഇന്നലെ വൈകിട്ടാണ് അദ്രിതി ദർശനം നടത്തിയത്. ഒൻപത് മാസം പ്രായമുള്ളപ്പോഴാണ് ആദ്യമായി എത്തിയത്. തുടർന്ന് തീർത്ഥാടന കാലത്തും മാസ പൂജാവേളകളിലും ദർശനം നടത്തി. കഴിഞ്ഞ ധനുമാസത്തിൽ പുല്ലുമേട് വഴിയാണ് എത്തിയത്. എരുമേലിയിൽ പേട്ടതുള്ളിയ ശേഷമാണ് ഇന്നലെ സന്നിധാനത്ത് എത്തിയത്. എഴുകോൺ ശ്രീനാരായണഗുരു സെൻട്രൽ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

10 വയസ് തികഞ്ഞാൽ പിന്നീട് 50 ൽ എത്തണം ശബരിമലയിലെത്താൻ. അതിനാലാണ് പത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടു തലേനാൾ എത്തി അയ്യപ്പ ദർശനം നടത്തി മലയിറങ്ങിയത്. അച്ഛന്‍ കൊല്ലം എഴുകോണ്‍ കോതേത്ത് വീട്ടില്‍ അഭിലാഷ് മണിക്കൊപ്പമാണ് ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ അദ്രിതി പതിനെട്ടാം പടി ചവിട്ടി അയ്യപ്പ ദര്‍ശനം നടത്തിയത്. കഴിഞ്ഞ ഒന്‍പത് വർഷത്തിനുള്ളിൽ മണ്ഡല – മകര വിളക്ക് തീര്‍ഥാടന കാലത്തും മാസ പൂജാവേളകളിലുമായാണ് അന്‍പത് തവണ ശബരിമലയില്‍ ഇരുമുടിക്കെട്ടേന്തി എത്തിയത്. സന്നിധാനത്തെ പതിവ് സന്ദർശക ആയതോടെ കഴിഞ്ഞ ഓണത്തിന് എത്തിയപ്പോള്‍ മാളികപ്പുറം മേല്‍ശാന്തി ഓണക്കോടി സമ്മാനിക്കുകയും ചെയ്തു. ഇടവേള എടുക്കുന്നതിനാൽ എരുമേലിയില്‍ പേട്ടതുള്ളിയ ശേഷമാണ് ഇക്കുറി സന്നിധാനത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button