അമ്പലപ്പുഴ: മത്സ്യബന്ധന തൊഴിലാളികളെ ഇറക്കിയ ശേഷം തിരികെ മടങ്ങിയ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് ഡ്രൈവർ മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ പനയ്ക്കൽ സേവ്യറിന്റെ മകൻ ടോണി (ലൂക്കാ – 32) ആണ് മരിച്ചത്.
തീരദേശ റോഡിൽ പറവൂർ ഗലീലിയക്കു സമീപം ഇന്നലെ പുലർച്ചെ മൂന്നോടെയാണ് അപകടം നടന്നത്. ചാകരത്തീരമായ പായൽ കുളങ്ങരയിൽ വള്ളത്തിലെ തൊഴിലാളികളെ വിട്ടതിനു ശേഷം മടങ്ങുമ്പോൾ നിയന്ത്രണം വിട്ട ഓട്ടോ മറിയുകയായിരുന്നു. ഈ സമയം റോഡിൽ ആരും ഇല്ലായിരുന്നു. പിന്നീട് ഇതുവഴി വന്നവരാണ് മറിഞ്ഞ ഓട്ടോറിക്ഷക്കു താഴെ ഡ്രൈവറെ കണ്ടെത്തിയത്.
തുടർന്ന്, വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. മോളിയാണ് മാതാവ്. ഭാര്യ: വിനീത, ഏക മകൾ: ഫാബിത.
Post Your Comments