
കിടങ്ങൂർ: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കടപ്ലാമറ്റം ഇല്ലത്തുവീട്ടിൽ സ്റ്റെഫിൻ ഷാജി (19) ആണ് അറസ്റ്റിലായത്.
Read Also : ഭീകരതക്കെതിരെ പൊതു സ്വകാര്യ പങ്കാളിത്തം ശക്തമാക്കാൻ യുഎഇ: നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി
കഴിഞ്ഞ ദിവസം രാത്രി 11-ന് ആണ് കേസിനാസ്പദമായ സംഭവം. സ്റ്റെഫിൻ ഷാജിയും സുഹൃത്തും ചേർന്ന് ചേർപ്പുങ്കൽ കെ.ടി.ഡി.സി ബിയർ പാർലറിന് സമീപം പുലിയന്നൂർ സ്വദേശിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറിന് മാർഗതടസ്സം സൃഷ്ടിക്കുന്ന രീതിയിൽ നിന്ന പ്രതികളോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വാക്തർക്കം ഉണ്ടായത്. ഇയാൾക്കെതിരെ കിടങ്ങൂർ സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്.
എസ്.എച്ച്.ഒ കെ.ആർ. ബിജു, എസ്.ഐ ജസ്റ്റിൻ, പത്രോസ്, എ.എസ്.ഐ ബിജു ചെറിയാൻ, സി.പി.ഒമാരായ സുനിൽ, സനീഷ്, ജിനീഷ്, ജോസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments