
കൊല്ലം: ക്ഷേത്രം കുത്തിത്തുറന്ന് മോഷണം നടത്തിയയാൾ പൊലീസ് പിടിയിലായി. ഇരവിപുരം ലക്ഷ്മി നഗർ 271, റീനാഹൗസിൽ സുജുവാണ് (27) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 10-ന് രാത്രിയായിരുന്നു സംഭവം. കൊല്ലം ബീച്ച് റോഡിലുള്ള ഹനുമാൻ ക്ഷേത്രത്തിൽ കയറി കണിക്കവഞ്ചി കുത്തിത്തുറന്നും ഓഫീസിൽ നിന്ന് പണം മോഷ്ടിക്കുകയായിരുന്നു. സുജുവിന്റെ ബന്ധുക്കളെ കഴിഞ്ഞ ദിവസം മോഷണക്കേസിൽ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ സുജുവിനെ പിടികൂടുകയായിരുന്നു.
Read Also : മിൽമ കണ്ടയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ അരുണിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രഞ്ജു, ജോസ്, ഷെഫീക്ക്, എ.എസ്.ഐ മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments