KozhikodeNattuvarthaLatest NewsKeralaNews

മിൽമ കണ്ടയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മലപ്പുറം ചേലമ്പ്ര കുറ്റിപ്പാല സ്വദേശിയും സുൽത്താൻ ബത്തേരി കോടതിപ്പടി പുത്തൻകുന്ന് വെങ്കരിങ്കടക്കാട്ടിൽ താമസക്കാരനുമായ ഷഫീഖ് (46) ആണ് മരിച്ചത്

കോഴിക്കോട്: മിൽമ കണ്ടയ്നർ ലോറിയും നാനോ കാറും കൂട്ടി ഇടിച്ച് കാർ യാത്രക്കാരൻ മരിച്ചു. മലപ്പുറം ചേലമ്പ്ര കുറ്റിപ്പാല സ്വദേശിയും സുൽത്താൻ ബത്തേരി കോടതിപ്പടി പുത്തൻകുന്ന് വെങ്കരിങ്കടക്കാട്ടിൽ താമസക്കാരനുമായ ഷഫീഖ് (46) ആണ് മരിച്ചത്.

Read Also : ഗവേഷണ പ്രബന്ധ വിവാദത്തില്‍ ചിന്തയ്ക്ക് ട്രോള്‍ പ്രവാഹം, സര്‍വകലാശാലയുടെ വിവിധ സമിതികള്‍ ഈ തെറ്റ് തിരിച്ചറിഞ്ഞില്ല

പുതുപ്പാടി എലോക്കരക്ക് സമീപം ആണ് അപകടം നടന്നത്. കാറിൽ ഷഫീഖ് മാത്രമാണ് ഉണ്ടായിരുന്നത്. വയനാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറും എതിർ ദിശയിൽ വരികയായിരുന്ന ലോറിയും തമ്മിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ നാനോ കാർ പൂർണമായും തകർന്നു. അപകടത്തിൽ സാരമായി പരുക്കേറ്റ ഷഫീഖിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button