തിരുവനന്തപുരം: എല്‍ഡിഎഫില്‍ കൂടിയാലോചനകളും ആരോഗ്യകരമായ ചര്‍ച്ചകളും നടക്കുന്നില്ലെന്ന വിമര്‍ശനവുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ. സ്ഥാനം ലഭിക്കുമെന്ന് കരുതി ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാതിരിക്കാന്‍ കഴിയില്ലെന്നും പാര്‍ട്ടിയിലെ നേതാക്കന്മാരേയും ജനങ്ങളേയും വഞ്ചിച്ച് ഒരിക്കലും പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണി യോഗത്തില്‍ സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.
ഗണേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ;
‘എല്‍ഡിഎഫില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ല. ഉള്ള കാര്യം എന്തിനാണ് മറയ്ക്കുന്നത്. ആര്യോഗ്യകരമായ കൂടിയാലോചനകള്‍ കുറവാണ്. അജന്‍ഡകള്‍ നിശ്ചയിച്ച് ചര്‍ച്ചകള്‍ നടത്തുന്നത് നല്ലതാണ്. എന്നാല്‍, അതിന് പുറത്തുള്ള കാര്യങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞാല്‍ ചര്‍ച്ച വേണം. ‘ ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടു.
കുങ്കുമപ്പൂ വ്യാപാരിയെ കൊള്ളയടിച്ചു: പ്രവാസികൾ ഉൾപ്പെടെയുള്ള സംഘത്തിന് തടവു ശിക്ഷ വിധിച്ച് കോടതി
കസേര കിട്ടുമെന്ന് പറഞ്ഞോ സമ്മാനം കിട്ടുമെന്ന് പറഞ്ഞോ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാതിരിക്കാനും സത്യം പറയാതിരിക്കാനും കഴിയില്ല. തനിക്കൊരു മന്ത്രിസ്ഥാനം കിട്ടുമെന്ന് പറഞ്ഞോ പദവി കിട്ടുമെന്ന് പറഞ്ഞോ തന്റെ പാര്‍ട്ടിയിലെ നേതാക്കന്മാരേയും ജനങ്ങളേയും വഞ്ചിച്ച് ഒരിക്കലും പ്രവര്‍ത്തിക്കില്ല.’
Post Your Comments