KeralaLatest NewsIndia

വൈലോപ്പിള്ളി പോലും അക്ഷരത്തെറ്റ്! കേരള ഗവേഷണ പ്രബന്ധങ്ങള്‍ ഏറെയും അബദ്ധവും വ്യാജവും: സുനിൽ പി ഇളയിടം വരെ സംശയ നിഴലിൽ

തിരുവനന്തപുരം: ചങ്ങമ്പുഴയുടെ ‘വാഴക്കുല’ എന്ന കവിതാ സമാഹാരം വൈലോപ്പിള്ളിയാണ് രചിച്ചതെന്ന് സമര്‍ത്ഥിച്ച യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന് പി എച് ഡി ബിരുദം നല്‍കിയതിന് എതിരെ പരാതി. ബിരുദത്തിന് തയ്യാറാക്കി സമര്‍പ്പിച്ച പ്രബന്ധം പുനഃ പരിശോധിക്കണമെന്ന് ആവശ്യപെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ‘കേരള’ വിസി ക്ക് നിവേദനം നല്‍കി. 2021ലാണ് ചിന്താ ജെറോം ഡോക്ടറേറ്റ് നേടിയത്. കേരള സര്‍വ്വകലാശാല മുന്‍ പിവിസി ഡോ:പി.പി. അജയകുമാറിന്റെ മേല്‍നോട്ടത്തിലാണ് പ്രബന്ധം തയ്യാറാക്കിയത്.

ചങ്ങമ്പുഴയ്ക്ക് പകരമായി വൈലോപ്പിള്ളിയുടെ പേര് പോലും അക്ഷരതെറ്റോടെ വൈലോപ്പള്ളി എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കൂടാതെ പ്രബന്ധത്തില്‍ സമാനമായ നിരവധി തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ട്. ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ച പിവിസി യോ മൂല്യനിര്‍ണ്ണയം നടത്തിയവരോ പ്രബന്ധം പൂര്‍ണ്ണമായും പരിശോധിക്കാതെയാണ് പിഎച് ഡിക്ക് ശുപാര്‍ശ ചെയ്തതെന്നും, അതുകൊണ്ട് പ്രബന്ധം പുനഃ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്.

ഇതിനെ വെറുമൊരു ക്ലറിക്കല്‍ മിസ്റ്റേക്ക് എന്ന് കരുതി അവഗണിക്കാന്‍ കഴിയില്ലെന്നാണ് അക്കാദമിക്ക് രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. കഴിഞ്ഞ കുറേക്കാലമായി കേരളത്തിലെ ഗവേഷണ- ഉന്നത വിദ്യാഭ്യാസ രംഗം പൂര്‍ണ്ണമായും കുത്തഴിഞ്ഞ നിലയിലാണ്. തെറ്റുകള്‍ പരിശോധിക്കാനുള്ള സംവിധാനം പോലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. അക്ഷരത്തെറ്റും വ്യകാരണത്തെറ്റും ഗവേഷണ പ്രബന്ധങ്ങളിലും ഏറെയാണ്. മാത്രമല്ല ഇതില്‍ പകുതിയും ശുദ്ധ കോപ്പിയടിയാണെന്ന് അക്കാദമിക്ക് രംഗത്തുള്ളവര്‍ പറയുന്നത്.

പ്ലേജറിസം തടയുന്നതിനായി യുജിസി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ ഒന്നും തന്നെ പ്രായോഗികമായിട്ടില്ല എന്നും ആരോപണമുണ്ട്. കൂടാതെ യാതൊരു കഥയുമില്ലാത്ത വിഷയത്തിലാണ് ഗവേഷണവും ഡോക്ടറേറ്റും നൽകപ്പെടുന്നതെന്നും ആരോപണമുണ്ട്. മുന്‍ മന്ത്രിയും എംഎല്‍എയുമായ ഡോ കെ ടി ജലീലിന്റെ ഡോക്റേറ്റും നേരത്തെ വിവാദത്തിലായിരുന്നു. 2006-ലാണ് ജലീല്‍ കേരള സര്‍വകലാശാലയില്‍നിന്ന് പിഎച്ച്‌ഡി നേടിയത്.

മലബാര്‍ കലാപത്തില്‍ ആലി മുസ്ല്യാര്‍ക്കും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കുമുള്ള പങ്കിനെക്കുറിച്ചായിരുന്നു പ്രബന്ധം തയ്യാറാക്കിയത്. എന്നാല്‍ പ്രബന്ധത്തില്‍ ഉദ്ധരണികള്‍ മാത്രമാണെന്നും ജലീലിന്റേതായി ഒരു സംഭാവനയുമില്ലെന്നാണ് ആരോപണം. നേരത്തെ സുനില്‍ പി ഇളയിടത്തിന്റെ നേര്‍ക്കുവരെ പ്ലേജറിസം ആരോപണം ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം അതിന് കൃത്യമായി റഫറന്‍സ് കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞതോടെയാണ് വിവാദം അവസാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button