
ഹരിപ്പാട്: വൃദ്ധ ദമ്പതിളെ വിഷം ഉളളിൽച്ചെന്ന നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യക്കു പിന്നാലെ ഭർത്താവും മരിച്ചു. ആറാട്ടുപുഴ മംഗലം തുണ്ടത്തിൽ വീട്ടിൽ കെ. പുരുഷനാ(78)ണ് മരിച്ചത്. ഭാര്യ രഞ്ജിനി (മണി-68) തിങ്കളാഴ്ച രാത്രി മരിച്ചിരുന്നു.
Read Also : ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പുന:പരിശോധിക്കണം: ആവശ്യം ഉന്നയിച്ച് സേവ് യൂണിവേഴ്‌സിറ്റി കാംപയിന്‍
തിങ്കളാഴ്ച രാത്രി പത്തേമുക്കാലോടെയാണ് സംഭവം. ഇവർ കിടന്നിരുന്ന മുറിയിൽ നിന്ന് ഛർദ്ദിക്കുന്ന ശബ്ദം കേട്ട് മകൻ ചെന്നു നോക്കിയപ്പോഴാണ് അവശനിലയിൽ കാണുന്നത്. ഛർദ്ദിക്ക് നിറ വ്യത്യാസം കണ്ടതോടെ വിഷമാണെന്ന സംശയം തോന്നി. തുടർന്ന്, ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രഞ്ജിനി അന്നു തന്നെ മരിച്ചിരുന്നു.
ചികിത്സയിലായിരുന്ന പുരുഷൻ ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് മരിച്ചത്. ഇരുവരും ആത്മഹത്യ ചെയ്തതിന്റെ കാരണം വ്യക്തമല്ല. മൃതദേഹം സംസ്കരിച്ചു. മക്കൾ: പി. രജീഷ്, പി. ജ്ഞാനേഷ്. മരുമക്കൾ: വിദ്യ, എസ്. ദീപ.
Post Your Comments