
അലിഗഡ്: റിപ്പബ്ലിക് ദിനത്തിൽ അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയ്ക്ക് പുറത്ത് നടന്ന ആഘോഷ പരിപാടിക്കിടെ മതപരമായ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥിയ്ക്ക് സസ്‌പെന്‍ഷന്‍. പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥി വഹിദുസ്മക്കെതിരെയാണ് സര്‍വ്വകലാശാല നടപടി സ്വീകരിച്ചത്.
എന്‍സിസി യൂണിഫോം ധരിച്ച് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുമ്പോള്‍ കൊടിമരത്തിന് സമീപം നിന്ന വഹിദുസ്മ ‘അല്ലാഹു അക്ബര്‍’ എന്ന് വിളിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സര്‍വ്വകലാശാല നടപടി സ്വീകരിച്ചത്.
രാജ്യത്ത് വെള്ളി ഇറക്കുമതിയിൽ വർദ്ധനവ്, ഏറ്റവും പുതിയ കണക്കുകൾ അറിയാം
‘സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ഒരു വിദ്യാര്‍ത്ഥി മാത്രമാണ് സര്‍വ്വകലാശാല ക്യാമ്പസിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നത്. സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്യുകയും വിഷയം അന്വേഷിക്കാന്‍ സര്‍വ്വകലാശാല മൂന്നംഗ സമിതി രൂപീകരിക്കുകയും ചെയ്തു.’ യൂണിവേഴ്സിറ്റി അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി.
ഇത് ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നതെന്നും ഇത്തരമൊരു കാര്യത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും അലിഗഡ് മുസ്ലീം സര്‍വ്വകലാശാല പ്രോക്ടര്‍ പ്രൊഫസര്‍ വസീം അലി പറഞ്ഞു. അതിനാലാണ് വിദ്യാര്‍ത്ഥിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കൂടുതല്‍ അന്വേഷണത്തിനായി ഒരു സമിതി രൂപീകരിച്ചതായും സര്‍വ്വകലാശാലയുടെ പ്രതിച്ഛായ തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിക്കുന്നതായും പ്രൊഫസര്‍ വസീം അലി കൂട്ടിച്ചേര്‍ത്തു.
Post Your Comments