Latest NewsNewsIndia

ഹൃദയാഘാതം: പതിനാറു വയസുകാരി സ്‌കൂളിൽ കുഴഞ്ഞുവീണ് മരിച്ചു

ഇന്‍ഡോര്‍: പതിനാറു വയസുകാരി ഹൃദയാഘാതം മൂലം സ്‌കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിൽ ഉഷാ നഗറിലെ സ്‌കൂളിൽ നടന്ന സംഭവത്തിൽ, അതിശൈത്യത്തെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ വൃന്ദ ത്രിപാദിയാണ് ക്ലാസ് മുറിക്കകത്ത് കുഴഞ്ഞുവീണ് മരിച്ചത്.

സ്‌കൂളിലെത്തിയ വിദ്യാർഥിനി അബോധവസ്ഥയിലാകുകയും മരണപ്പെടുകയുമായിരുന്നുവെന്ന് അമ്മാവൻ രാഘവേന്ദ്ര തൃപാദി പറഞ്ഞു. സംഭവം നടന്ന ഉടന്‍ തന്നെ വൃന്ദയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുൻപ് വിദ്യാര്‍ഥിനി മരിച്ചിരുന്നു.

രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ്: സർവ്വേ

വീഴ്ചയില്‍ താടിയെല്ലിന് പരിക്കേറ്റതായും ഹൃദയസ്തംഭനമാണ് മരണകാരണമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ കുടുംബം വിദ്യാര്‍ത്ഥിനിയുടെ കണ്ണുകള്‍ ദാനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button