MalappuramLatest NewsKeralaNattuvarthaNews

അര ലക്ഷം രൂപയുടെ ബ്രൗണ്‍ ഷുഗറുമായി സംഘത്തലവനും കൂട്ടാളിയും അറസ്റ്റിൽ

സംഘത്തലവന്‍ കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ഷൈജു എന്ന പുളിക്കല്‍ ഷൈജു (51), കൊണ്ടോട്ടി കോളനി റോഡില്‍ നിഷാദ് (32) എന്നിവരാണ് പിടിയിലായത്

കൊണ്ടോട്ടി: മയക്കുമരുന്ന് വില്പന നടത്തിവന്ന സംഘത്തിന്റെ തലവനും കൂട്ടാളിയും അറസ്റ്റിൽ. സംഘത്തലവന്‍ കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ഷൈജു എന്ന പുളിക്കല്‍ ഷൈജു (51), കൊണ്ടോട്ടി കോളനി റോഡില്‍ നിഷാദ് (32) എന്നിവരാണ് പിടിയിലായത്. കൊണ്ടോട്ടി കേന്ദ്രീകരിച്ച് വിദ്യാർത്ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ആണ് ഇവർ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത്.

Read Also : ബിബിസി ഡോക്യുമെന്ററി വിവാദം, അനില്‍ ആന്റണിയുടെ രാജിയില്‍ സന്തോഷിച്ച് യുവനേതാക്കളുടെ പട

ചൊവ്വാഴ്ച രാത്രി കൊണ്ടോട്ടി ബസ് സ്റ്റാൻഡ് പരിസരത്തു വെച്ചാണ് ഇവർ പിടിയിലായത്. വിപണിയില്‍ അര ലക്ഷത്തോളം വിലവരുന്ന ബ്രൗണ്‍ ഷുഗറുമായിട്ടാണ് ഇവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതില്‍ പ്രദേശത്തെ ലഹരിക്കടത്ത് സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി അന്വേഷണസംഘം പറഞ്ഞു. ഇവരെ നിരീക്ഷിച്ചു വരുകയാണ്.

ഷൈജുവിനെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നാര്‍ക്കോട്ടിക് കേസുകളുണ്ട്. കൊലപാതക-മോഷണക്കേസുകളിലും പ്രതിയാണ്. ഇവര്‍ക്കെതിരെ കാപ്പ ചുമത്താന്‍ നടപടി ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഇവരെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button