Latest NewsKeralaNews

ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യദ്രോഹികള്‍, ഇത്തരക്കാരെ വെടിവെച്ച് കൊല്ലണം: ലീഗ് നേതാവ്

ഇസ്ലാമിക രാജ്യം സ്ഥാപിക്കാന്‍ ഒരു മുസ്ലീമിനോടും ആരും കല്‍പ്പിച്ചിട്ടില്ല

കോഴിക്കോട്: ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യദ്രോഹികള്‍, ഇത്തരക്കാരെ വെടിവെച്ച് കൊല്ലണമെന്ന് പരസ്യമായി പറഞ്ഞ് ലീഗ് നേതാവ് സിവിഎം വാണിമേല്‍. എന്‍ ഐ എ കണ്ടെത്തലുകള്‍ ശരിയാണെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടുകാരെ വിചാരണ കൂടാതെ വെടിവെച്ച് കൊല്ലണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാന്‍ തുനിഞ്ഞവരും തുനിയുന്നവരും അതിന് ശ്രമിക്കുന്നവരും രാജ്യദ്രോഹികളാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: ബാങ്ക് ലോക്കർ കരാർ പുതുക്കാനുളള സമയം ദീർഘിപ്പിച്ച് ആർബിഐ, കൂടുതൽ വിവരങ്ങൾ അറിയാം

‘ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുകയെന്ന ഒരു പദം പോലും ഇസ്ലാമിക പ്രത്യയശാസ്ത്രത്തിന്റെ നിഘണ്ടുവില്‍ കാണാന്‍ സാധിക്കില്ല. ഇസ്ലാമിക രാജ്യം സ്ഥാപിക്കാന്‍ ഒരു മുസ്ലീമിനോടും ആരും കല്‍പ്പിച്ചിട്ടില്ല. അറബ് രാജ്യങ്ങളില്‍ പോലും ഇസ്ലാമിക ഭരണല്ല ഉള്ളത്. പിന്നെയെങ്ങനെയാണ് ഇന്ത്യ പോലുള്ള ബഹുസ്വര സമൂഹത്തില്‍ ഇസ്ലാമിക രാജ്യം ഉണ്ടാവുക’, അദ്ദേഹം ചൂണ്ടിക്കാട്ടി.

‘മതം ചിലര്‍ രാഷ്ട്രീയവത്കരിക്കുകയും കച്ചവടവത്ക്കരിക്കുകയാണ്. തീവ്രവാദത്തെ എന്നും ശക്തമായി എതിര്‍ത്ത പാരമ്പര്യമാണ് മുസ്ലിം ലീഗിനുള്ളത്. പോപ്പുലര്‍ ഫ്രണ്ടിനെ മാത്രമല്ല സിമിയെയും ജമാ അത്തെ ഇസ്ലാമിയെയും മുസ്ലിം ലീഗ് എതിര്‍ത്തിട്ടുണ്ട്. ഭരണഘടനയോടും ഇന്ത്യാ രാജ്യത്തോട് കൂറും പുലര്‍ത്തിയാണ് മുസ്ലിം ലീഗ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒന്നും തങ്ങളുടെ പാര്‍ട്ടിയില്‍ നിന്നും ഉണ്ടാവില്ല’, അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വാണിമേലിനെതിരെ ജമാ അത്തെ ഇസ്ലാമിയും എസ് ഡി പി ഐയുമെല്ലാം ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹത്തിനെതിരെയുള്ള ശക്തമായ പ്രചരണങ്ങളാണ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button