Latest NewsNewsBusiness

ബാങ്ക് ലോക്കർ കരാർ പുതുക്കാനുളള സമയം ദീർഘിപ്പിച്ച് ആർബിഐ, കൂടുതൽ വിവരങ്ങൾ അറിയാം

2023 ജനുവരി ഒന്നിന് മുൻപ് കരാർ പുതുക്കാത്തവരുടെ അക്കൗണ്ട് ബാങ്ക് മരവിപ്പിച്ചിരുന്നു

ബാങ്കുകളിലെ സേഫ് ഡെപ്പോസിറ്റ് ലോക്കറുകൾ കൈവശം വയ്ക്കുന്നതിന് ബാങ്കുമായി ഉപഭോക്താവിനുള്ള കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട തീയ്യതി ദീർഘിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, കരാർ പുതുക്കുന്നതിന് 2023 ഡിസംബർ 31 വരെയാണ് ആർബിഐ സമയം നൽകിയിരിക്കുന്നത്. സംബന്ധിച്ച ഉത്തരവ് ആർബിഐ പുറത്തിറക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 2023 ജനുവരി ഒന്നിനകം കരാറുകൾ പുതുക്കണമെന്നായിരുന്നു ആർബിഐ നിർദ്ദേശിച്ചിരുന്നത്. എന്നാൽ, തീയ്യതി കഴിഞ്ഞിട്ടും കരാർ പുതുക്കുകയോ, പലരെയും ബാങ്കുകൾ അറിയിക്കുകയോ ചെയ്യാത്തതിനെ തുടർന്നാണ് സമയപരിധി നീട്ടിയത്.

2023 ജനുവരി ഒന്നിന് മുൻപ് കരാർ പുതുക്കാത്തവരുടെ അക്കൗണ്ട് ബാങ്ക് മരവിപ്പിച്ചിരുന്നു. കരാറുകൾ പുതുക്കുന്നതിന് ആവശ്യമായ മുദ്രപത്രങ്ങൾ, മറ്റു രേഖകൾ എന്നിവ ലഭ്യമാക്കാൻ ആർബിഐ നിർദ്ദേശം നൽകിയിട്ടുണ്ട് കൂടാതെ, നിശ്ചിത തീയതിക്ക് ശേഷം ലോക്കറുകൾ മരവിപ്പിച്ചിട്ടുണ്ടെങ്കിൽ അവ ഉടൻ തന്നെ റദ്ദ് ചെയ്യേണ്ടതാണ്.

Also Read: പട്ടാപ്പകല്‍ യുവാവ് യുവതിയുടെ കഴുത്തറുത്തു; യുവതിയുടെ നില ഗുരുതരം

shortlink

Related Articles

Post Your Comments

Related Articles


Back to top button