Latest NewsKeralaNews

ക്രിമിനല്‍, ഗുണ്ടാ ബന്ധമുള്ളവരും അഴിമതിക്കാരുമായ പൊലീസ് ഉദ്യോഗസ്ഥരെ പൂട്ടാന്‍ പഴുതടച്ച നടപടികളുമായി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: ക്രിമിനല്‍, ഗുണ്ടാ ബന്ധമുള്ളവരും അഴിമതിക്കാരുമായ പൊലീസ് ഉദ്യോഗസ്ഥരെ പൂട്ടാന്‍ പഴുതടച്ച നടപടികളുമായി ആഭ്യന്തര വകുപ്പ്. രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്നു തെറ്റായ വിവരങ്ങളാണ് ലഭിക്കുന്നതെന്നതിനാലാണ് പൊലീസിലെ വിവിധ വിഭാഗങ്ങളെ ഉപയോഗിച്ച് നേരിട്ടുള്ള നീക്കം. ഡി.ജി.പി അനില്‍ കാന്ത് നേരിട്ട് വിവരശേഖരണം നടത്തുന്നതിന് പുറമെ, വര്‍ഷങ്ങളായി നിര്‍ജീവമായി കിടക്കുന്ന ആഭ്യന്തര വിജിലന്‍സ് സെല്ലും സജ്ജമാക്കി.

Read Also: പതിനഞ്ചുകാരി തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ : സംഭവം പെൺകുട്ടി പുസ്തകം എടുത്തുവരാമെന്ന് പറഞ്ഞ് വീട്ടിൽ പോയതിന് പിന്നാലെ

അനധികൃത സ്വത്ത് സമ്പാദനത്തിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണങ്ങള്‍ വേഗം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സും നടപടികള്‍ ശക്തമാക്കി.

ഗുണ്ടാബന്ധത്തില്‍ കര്‍ശനനടപടികള്‍ക്ക് ഉറപ്പിച്ചാണ് സര്‍ക്കാര്‍. അതിന്റെ ഭാഗമായാണ് ഗുരുതര കുറ്റകൃത്യങ്ങളില്‍പ്പെട്ട പൊലീസുകാരുടെ വിവരങ്ങള്‍ ഡി.ജി.പി ശേഖരിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ജില്ല, യൂണിറ്റ് മേധാവികള്‍ക്കുള്ള നിര്‍ദ്ദേശം.

പോക്‌സോ, പീഡനം, തട്ടിപ്പ് കേസ് പ്രതികളുടെയും അന്വേഷണത്തില്‍ ഉള്‍പ്പെടെ ഗുരുതരവീഴ്ച വരുത്തിയിട്ടുമുള്ളവരുടെയും വിവരങ്ങളാണ് ഡി.ജി.പി ശേഖരിക്കുന്നത്. ഒരു മാസത്തിനിടെ ശിക്ഷാനടപടി നേരിട്ടവരുടെ വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കേണ്ടവരുടെ പട്ടിക പൊലീസ് ആസ്ഥാനത്തെ പ്രത്യേക സെല്ലില്‍ തയാറാക്കും. ഇതിന് ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button