KeralaLatest NewsNews

കളമശ്ശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവം; പ്രതികൾ അറസ്റ്റിൽ

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 500കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. മണ്ണാർക്കാട് സ്വദേശിയായ ജുനൈസ്, നസീബ് എന്നവരാണ് അറസ്റ്റിലായത്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ജുനൈസിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.

മുഖ്യപ്രതി ജുനൈസ് മലപ്പുറത്ത് നിന്നും ആണ് പിടിയിലായത്. ഇറച്ചി സൂക്ഷിച്ചിരുന്ന സ്ഥാപനത്തിന്റെ ഉടമയാണ് ജുനൈസ് ഇയാൾക്കെതിരെ 328 വകുപ്പ് പ്രകാരം ജാമ്യമില്ല കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജുനൈസിന്റെ സുഹൃത്തും ഇറച്ചി സൂക്ഷിച്ചിരുന്ന സ്ഥാപനത്തിലെ ജീവനക്കാരനുമായ നസീബിന്റെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി.

ഏതൊക്കെ ഹോട്ടലുകളിലേക്കാണ് ഇറച്ചി എത്തിച്ചിരുന്നത് എന്ന് അറിയുന്നതിനായി ജുനൈസിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈൽ ഫോണും അന്വേഷണസംഘം പരിശോധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button