കോട്ടയം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡീൻ ഉൾപ്പെടെ എട്ടു പേർ രാജിവെച്ചു. ഡീൻ ചന്ദ്രമോഹൻ, സിനിമോട്ടോഗ്രാഫി അധ്യാപിക ഫൗസിയ, ഓഡിയോ വിഭാഗത്തിലെ വിനോദ്, സിനിമോട്ടോഗ്രാഫി വിഭാഗത്തിലെ നന്ദകുമാർ, അസിസ്റ്റന്റ് പ്രൊഫസർ ഡയറക്ഷൻ ബാബാനി പ്രമോദി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് വിഭാഗത്തിലെ സന്തോഷ്, അഡ്മിനിസ്‌ട്രേഷൻ ഓഫീസർ അനിൽ കുമാർ തുടങ്ങിയവരാണ് രാജി സമർപ്പിച്ചത്. അധ്യാപകർക്ക് ഗുണനിലവാരം ഇല്ലെന്ന വിദ്യാർത്ഥികളുടെ പരാതി അംഗീകരിക്കാൻ ആവില്ലെന്നാണ് രാജിവെച്ച അധ്യാപകരുടെ പ്രതികരണം.
Read Also: കുവൈത്ത് അമീറിന്റെ ചിത്രം ആലേഖനം ചെയ്ത വസ്തുക്കളുടെ വിൽപന നിരോധിച്ചു: നിയമലംഘകർക്കെതിരെ കടുത്ത നടപടി
അതേസമയം, കെ ആർ നാരായണൻ ഫിംലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം ഒത്തുതീർപ്പായി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നേരിട്ടെത്തി വിദ്യാർത്ഥികളുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചത്. സ്ഥാപനത്തിന് പുതിയ ഡയറക്ടറെ ഉടൻ കണ്ടെത്തുമെന്നും ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകൾ നികത്തുമെന്നും ആർ ബിന്ദു വ്യക്തമാക്കി. അതേസമയം, അടൂരുമായി സഹകരിക്കില്ലെന്ന് വിദ്യാർത്ഥികൾ അറിയിച്ചു.
Post Your Comments