കുവൈത്ത് സിറ്റി: കുവൈത്ത് അമീറിന്റെ ചിത്രമോ രാജ്യത്തിന്റെ മുദ്രയോ ആലേഖനം ചെയ്ത വസ്തുക്കളുടെ വിൽപന നിരോധിച്ചു. വാണിജ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നിയമ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
ഇത്തരം ഉത്പന്നങ്ങളുടെ ചിത്രവും ദൃശ്യവും വിവരങ്ങളും പ്രസിദ്ധീകരിക്കാനും പാടില്ലെന്നും നിർദ്ദേശമുണ്ട്. പരിശോധനയിൽ ഇത്തരത്തിലുള്ള ഒട്ടേറെ ഉത്പന്നങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ നടപടികൾ കർശനമാക്കാൻ അധികൃതർ നിർദ്ദേശം നൽകിയത്.
Post Your Comments