ന്യൂഡല്‍ഹി : അധികാരത്തിലെത്തിയാല്‍ ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം.
Read Also: ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉറപ്പാക്കണം: ആരോഗ്യമന്ത്രി
ജമ്മുകശ്മീരില്‍ പര്യടനം ആരംഭിച്ച ഭാരത് ജോഡോ യാത്രയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ജമ്മുകശ്മീര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് സംസ്ഥാന പദവിയാണ്. കേന്ദ്രത്തില്‍ അധികാരത്തിലേറിയാല്‍ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
പാകിസ്ഥാനെതിരായ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവ് എവിടെയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ചോദിച്ചു. ബി.ജെ.പി വലിയ പ്രചാരണമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിന് നല്‍കിയത്. എന്നാല്‍ ഇതിന് തെളിവുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ദിവസം ജമ്മുവില്‍ ഉണ്ടായ ജമ്മുവിലെ ഇരട്ട സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കാശ്മീര്‍ പൊലീസിന്റെ സുരക്ഷയ്ക്ക് പുറമെ സി.ആര്‍.പി എഫിന്റെയും കേന്ദ്ര ഏജന്‍സികളുടെയും കനത്ത സുരക്ഷയിലാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോയാത്ര പുനരാരംഭിച്ചത്. സ്‌ഫോടനത്തെത്തുടര്‍ന്ന് ജോഡോ യാത്രയുടെ സുരക്ഷയില്‍ ആശങ്ക വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയത്.
Post Your Comments