Latest NewsNewsIndia

സൈനികരുടെ പേരുകള്‍ ആന്‍ഡമാന്‍ നിക്കോബാറിലെ ദ്വീപുകള്‍ക്ക് നല്‍കിയതിന് കാരണം വ്യക്തമാക്കി പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: സൈനികരുടെ പേരുകള്‍ ആന്‍ഡമാന്‍ നിക്കോബാറിലെ ദ്വീപുകള്‍ക്ക് നല്‍കിയതിന് കാരണം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരംവീര്‍ ചക്ര പുരസ്‌കാരത്തിന് അര്‍ഹരായവരുടെ പേരുകളാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലെ പേരില്ലാത്ത ദ്വീപുകള്‍ക്ക് നല്‍കിയത്.

Read Also: വാഹന പ്രേമികളുടെ ശ്രദ്ധയ്ക്ക് !! പുതിയ അഡ്വാന്‍സ്ഡ് ആക്ടിവ 2023 പുറത്തിറക്കി

‘ദ്വീപുകളുടെ പേരിനുടമകളായ 21 പരംവീറുകള്‍ക്കും ഒരു പ്രത്യേകതയുണ്ടായിരുന്നു. അവര്‍ 21 പേര്‍ക്കും ഒരേയൊരു ശപഥമേ ഉണ്ടായിരുന്നുള്ളൂ. സ്വന്തം രാജ്യത്തിനായിരുന്നു അവര്‍ ഏതുസമയവും മുന്‍ഗണന നല്‍കിയിട്ടുള്ളത്. രാജ്യത്തിന് വേണ്ടി സദാസമയവും അവര്‍ കര്‍മ്മനിരതരായിരുന്നു. ആദ്യം ഇന്ത്യ! എന്നതായിരുന്നു 21 പരംവീറുകളുടെയും പ്രതിജ്ഞ’, പ്രധാനമന്ത്രി വ്യക്തമാക്കി. ഇപ്പോള്‍ ആന്‍ഡമാനിലെ 21 ദ്വീപുകള്‍ക്ക് ധീര സൈനികരുടെ പേരുകള്‍ നല്‍കിയതോടെ 21 പരംവീറുകളുടെയും ശപഥത്തിന് അമരത്വം ലഭിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ആന്‍ഡമാന്‍ ദ്വീപ് സമൂഹത്തിന്റെ ശക്തിയും സാധ്യതകളും ബൃഹത്താണെന്നതില്‍ സംശയമില്ല. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ആന്‍ഡമാന് വേണ്ടി സ്വീകരിച്ച നിരന്തര പ്രയത്നമാണ് ഈ നിലയിലെത്തിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button