Latest NewsKeralaNews

ലൈക്കല്ല, ലൈഫാണ് വലുത്: പൊതുനിരത്തുകളിൽ വാഹനാഭ്യാസങ്ങൾ കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേരളാ പോലീസ്

തിരുവനന്തപുരം: പൊതുനിരത്തുകളിൽ വാഹനാഭ്യാസങ്ങൾ കാണിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരളാ പോലീസ്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.

Read Also: പികെ ഫിറോസിന്റെ അറസ്റ്റ് ഭരണകൂട ഭീകരത, യുഡിഎഫ് നിയമനടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല

സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനായി പൊതുനിരത്തുകളിൽ വാഹനാഭ്യാസങ്ങൾ കാണിക്കുന്നവർ ശ്രദ്ധിക്കാൻ എന്ന ആമുഖത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും, അപകടം ക്ഷണിച്ചു വരുത്തുന്നതുമായ അഭ്യാസങ്ങൾക്ക് മേൽ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് പോലീസ് വ്യക്തമാക്കി, പരിശോധനകളിലൂടെ മാത്രമല്ല, സാമൂഹ്യ മദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വീഡിയോകളുടെ അടിസ്ഥാനത്തിലും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നുണ്ട്. ഇത്തരം അഭ്യാസങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 112 ൽ വിളിച്ചറിയിക്കണമെന്നും പോലീസ് നിർദ്ദേശം നൽകി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനായി പൊതുനിരത്തുകളിൽ വാഹനഅഭ്യാസങ്ങൾ കാണിക്കുന്നവർ ശ്രദ്ധിക്കാൻ. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും, അപകടം ക്ഷണിച്ചു വരുത്തുന്നതുമായ അഭ്യാസങ്ങൾക്ക് മേൽ കർശന നടപടി സ്വീകരിക്കുന്നതാണ്.

പരിശോധനകളിലൂടെ മാത്രമല്ല, സമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വീഡിയോകളുടെ അടിസ്ഥാനത്തിലും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നുണ്ട്. ഇത്തരം അഭ്യാസങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 112 ൽ വിളിച്ചറിയിക്കുക.

Read Also: മമ്മൂട്ടി എന്ന നടന്റെ പകർന്നാട്ടം, മലയാള സിനിമയെ അന്തരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്തേക്കാവുന്ന സിനിമ: എം എ നിഷാദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button