എറണാകുളം: മൂവാറ്റുപുഴ പണ്ടപ്പിള്ളിയിൽ കനാൽ ഇടിഞ്ഞ് വീണു. നിറയെ വെള്ളമുണ്ടായിരുന്ന കനാൽ 15 അടി താഴ്ചയിലേക്ക് ആണ് ഇടിഞ്ഞു വീണത്. മൂവാറ്റുപുഴ ഇറിഗേഷന്‍ വാലി കനാലിന്റെ ഉപകനാലാണ് ഇടിഞ്ഞ് വീണ് റോഡ് ചെളിയും വെള്ളവും കൊണ്ട് മൂടിയത്. വേനൽക്കാലത്തിൻ്റെ തുടക്കമായതിനാൽ കഴിഞ്ഞ ദിവസം മുതൽ കനാലിലൂടെ വെള്ളം ഒഴുക്കിവിടുന്നുണ്ടായിരുന്നു. ആ സമയം മറ്റ് വാഹനങ്ങളും ആളുകളും റോഡിലില്ലാത്തത് കൊണ്ട് വൻ ദുരന്തമാണ് ഒഴിവായത്.
കനാൽ തകർന്ന് റോഡിലേക്കിരമ്പി വന്ന വെള്ളം എതിരെയുള്ള വീടിനുമുറ്റത്തേക്ക് കയറി. വാഹന ഗതാഗതവും തടസപ്പെട്ടു. മണിക്കൂറുകളോളം ശ്രമിച്ച ശേഷം ഗതാഗതം പുനസ്ഥാപിച്ചു.
15 വര്‍ഷം മുമ്പും സമാന രീതിയിൽ കനാൽ ഇടിഞ്ഞുവീണിരുന്നു. നിർമാണത്തിലെ അശാസ്ത്രീയതയും അപാകതയും അപകടത്തിന് കാരണമായതായി നാട്ടുകാർ ആരോപിക്കുന്നു.
Post Your Comments