ചാരുംമൂട്: കാണാതായ വീട്ടമ്മയുടെ മൃതദേഹം സമീപത്തെ കനാലിൽ നിന്നു കണ്ടെത്തി. വള്ളികുന്നം ചേന്നങ്കര പാറപ്പുറത്ത് രമണി(63)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ മുതലാണ് ഇവരെ കാണാതായത്. വീടിന് പിന്നിലൂടെ ഒഴുകുന്ന കനാലിൽ വീണതാകാമെന്ന് ബന്ധുക്കൾ അറിയിച്ചതിനെത്തുടർന്ന് അന്വേഷണം നടത്തിയിരുന്നു.
കായംകുളത്തുനിന്നു അഗ്നിരക്ഷാസേനയും വള്ളികുന്നം പൊലീസും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കനാലിൽ ശക്തമായ ഒഴുക്ക് കാരണം അഗ്നിരക്ഷാസേന തിരച്ചിൽ നിർത്തിയിരുന്നു. ഇന്നലെ ഉച്ചയോടെ വീടിന് അടുത്തുനിന്നു നാലു കിലോമീറ്റർ അകലെ പാടത്ത് ചൂണ്ടയിടാൻ വന്ന കുട്ടികളാണ് മൃതദേഹം കണ്ടത്.
വള്ളികുന്നം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments