ThrissurLatest NewsKeralaNattuvarthaNews

വ​ഞ്ചി​യി​ൽ നി​ന്ന് കനാ​ലി​ൽ വീ​ണ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

നാ​ട്ടി​ക ചെ​മ്മാ​പ്പി​ള്ളി കോ​ള​നി സ്വ​ദേ​ശി ക​ട​വ​ത്ത് വീ​ട്ടി​ൽ കൃ​ഷ്ണ​ദാ​സി​ന്‍റെ മ​ക​ൻ കൃ​തീ​ഷി​ന്‍റെ(32) മൃ​ത​ദേ​ഹ​മാ​ണ് കണ്ടെത്തിയത്

പെ​രി​ങ്ങോ​ട്ടു​ക​ര: ചെ​മ്മാ​പ്പി​ള്ളി-​നാ​ട്ടി​ക തൂ​ക്കു​പാ​ല​ത്തി​നു സ​മീ​പം വ​ഞ്ചി​യി​ൽ നി​ന്ന് ക​നോ​ലി​ക്ക​നാ​ലി​ൽ വീ​ണ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. നാ​ട്ടി​ക ചെ​മ്മാ​പ്പി​ള്ളി കോ​ള​നി സ്വ​ദേ​ശി ക​ട​വ​ത്ത് വീ​ട്ടി​ൽ കൃ​ഷ്ണ​ദാ​സി​ന്‍റെ മ​ക​ൻ കൃ​തീ​ഷി​ന്‍റെ(32) മൃ​ത​ദേ​ഹ​മാ​ണ് കണ്ടെത്തിയത്.

Read Also : ഇസ്രായേൽ-ഹമാസ് യുദ്ധം; ഗാസയിൽ 1,300-ലധികം കെട്ടിടങ്ങൾ തകർന്നു, 120 ഓളം പേർ തടങ്കലിൽ: യു.എൻ

ഇന്നലെ രാ​വി​ലെ 6.30-ഓ​ടെ തൂ​ക്കു​പാ​ല​ത്തി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്ത് നി​ന്നാണ് മൃതദേഹം ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ് നാ​ട്ടി​ക ചെ​മ്മാ​പ്പി​ള്ളി ക​ട​വി​ൽ നി​ന്ന് സു​ഹൃ​ത്തി​നാ​പ്പം വ​ഞ്ചി​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ കൃ​തീ​ഷ് പു​ഴ​യി​ൽ വീ​ണ​ത്‌. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ വ​ല​പ്പാ​ട് പൊലീ​സും നാ​ട്ടി​ക ഫ​യ​ർ​ഫോ​ഴ്സും ഏ​റെ നേ​രം തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും കൃ​തീ​ഷി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തുടർന്ന്, രാ​ത്രി​യാ​യ​തോ​ടെ തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ലാ​ണ് ഇ​ന്നലെ രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button