അഞ്ചല്‍: കടമാന്‍കോട് ക്ഷേത്ര ചിറയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കടമാന്‍കോട് തെങ്ങുപണ വീട്ടില്‍ തുളസി (43) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. കടമാന്‍കോട് മഹാദേവര്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു തുളസി. വിവാഹശേഷം നാട്ടുകാര്‍ അടക്കം പലരും നോക്കി നില്‍ക്കെയാണ് തുളസി ക്ഷേത്ര ചിറയില്‍ കുളിക്കാനായി ഇറങ്ങിയത്. കുളിക്കുന്നതിനിടെ ഒന്ന് രണ്ടു തവണ മുങ്ങി പൊങ്ങിയ ഇയാളെ കാണാതായത്തോടെ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ വിവരം കുളത്തുപ്പുഴ പോലീസിനെയും ഫയര്‍ ഫോഴ്സിനേയും അറിയിച്ചു.
Read Also : രാജ്യത്ത് ഇലക്ട്രിക് വെഹിക്കിൾ മുന്നേറ്റം തുടരുന്നു, ഈ വർഷം ഇരുപതിനായിരം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും
തുടർന്ന്, പൊലീസും പുനലൂരില്‍ നിന്നും ഫയര്‍ഫോഴ്സും സ്ഥലത്ത് എത്തിയെങ്കിലും ചെളിക്കെട്ടും പായലും വള്ളിക്കെട്ടും നിറഞ്ഞ ചിറയില്‍ ഇറങ്ങാന്‍ ബുദ്ധിമുട്ടായി. പിന്നീട് വനം വകുപ്പ് വാച്ചറും പ്രദേശവാസിയുമായ രവി എന്നയാൾ ചിറയില്‍ ഇറങ്ങി മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
പരേതനായ ചന്ദ്രന് കാണിയുടെയും രാഗിണിയുടെയും മകനായ തുളസി അവിവാഹിതനാണ്. കുളത്തുപ്പുഴ പൊലീസ് കേസെടുത്തു. മൃതദേഹം കുളത്തുപ്പുഴ സര്‍ക്കാര്‍ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Post Your Comments