രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ മുന്നേറ്റം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രം. ഇലക്ട്രിക് ചാർജിംഗ് സൊല്യൂഷൻ കമ്പനിയായ സ്റ്റാറ്റിക് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 2023 സാമ്പത്തിക വർഷത്തിൽ രാജ്യത്തുടനീളം 20,000 ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകളാണ് സ്ഥാപിക്കുക. നിലവിൽ, രാജ്യത്ത് 7,000- ലധികം പബ്ലിക്- സെമി, ക്യാപിറ്റൽ ചാർജേഴ്സ് ഉണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
രാജസ്ഥാൻ ഇലക്ട്രോണിക് ആൻഡ് ഇൻസ്ട്രുമെന്റ്സ് ലിമിറ്റഡ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ജിഎംആർ എന്നിവയുടെ സഹകരണത്തോടെയാണ് ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ ക്രമീകരിച്ചിട്ടുള്ളത്. ഈ വർഷം ഡൽഹി, മുംബൈ, അമൃതസർ, ഛത്തീസ്ഗഡ്, ഉദയ്പൂർ, ബെംഗളൂരു, ആഗ്ര തുടങ്ങിയ നഗരങ്ങളിൽ ഇ.വി ചാർജിംഗ് സ്റ്റേഷനുകളുടെ ശൃംഖല സൃഷ്ടിക്കാൻ തന്നെ കമ്പനി പദ്ധതിയിടുന്നുണ്ട്. കൂടാതെ, ഡൽഹിയെ ഇന്ത്യയുടെ ഇലക്ട്രിക് വെഹിക്കിൾ ക്യാപിറ്റൽ ആക്കാനുള്ള ശ്രമങ്ങളും ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട്.
Also Read: റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കുക 23 ടാബ്ലോകള്‍: ഇത്തവണ കേരളത്തിന്റെ സ്ത്രീ ശക്തിയും
Post Your Comments