പത്തനംതിട്ട: ബന്ധുവായ പതിനഞ്ച് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് നൂറുവർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കോന്നി പ്രമാടം കൈതക്കര പാപ്പി മുരുപ്പേൽ കോളനിയിൽ പാലനിൽക്കുന്നതിൽ ബിനു(37)വിനെയാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോൺ ആണ് ശിക്ഷ വിധിച്ചത്.
Read Also : ചന്ദനം വെട്ടിയെടുത്ത് ചെറുകഷണങ്ങളാക്കി കടത്താന്‍ ശ്രമം : 65 കിലോ ചന്ദനവുമായി മൂന്നുപേര്‍ അറസ്റ്റിൽ
രണ്ടര ലക്ഷം രൂപ പിഴ ഒടുക്കാതിരുന്നാൽ നാല് വർഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ഗർഭിണിയാക്കിയതിനും പതിനാറ് വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിനുമുള്ള ശിക്ഷകൾ പ്രത്യേകം അനുഭവിക്കണമെന്നും മറ്റു വകുപ്പുകൾ പ്രകാരമുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും ശിക്ഷാ വിധിയിൽ പറയുന്നു. പ്രതി എൺപതു വർഷം തടവിൽ കഴിഞ്ഞാൽ മതിയാകും.
പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി.
Post Your Comments