ട്വിറ്ററില്‍ അഴിച്ചുപണികൾ തുടരുന്നതായി റിപ്പോർട്ട്. വരും ആഴ്ചകളിൽ കൂടുതൽ ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള നീക്കമാണ് ട്വിറ്റർ നടത്തുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ട്വിറ്ററിലെ പിരിച്ചുവിടൽ നടപടികൾ അവസാനിച്ചതായുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പുമായി ട്വിറ്റർ എത്തിയത്. ഇത്തവണ പ്രോഡക്റ്റ് വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനാണ് സാധ്യത. കഴിഞ്ഞ ഏതാനും മാസങ്ങളായി വൻ സാമ്പത്തിക പ്രതിസന്ധിയാണ് ട്വിറ്റർ നേരിടുന്നത്.
പ്രോഡക്റ്റ് വിഭാഗത്തിന് പുറമേ, മറ്റേതെങ്കിലും മേഖലയിലുള്ള ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമോ എന്നത് സംബന്ധിച്ച സൂചനകൾ ട്വിറ്റർ നൽകിയിട്ടില്ല. നിലവിൽ, ചെലവ് ചുരുക്കാൻ നിരവധി പദ്ധതികൾ ആവിഷ്കരിക്കാനുള്ള നീക്കത്തിലാണ് ട്വിറ്റർ. ഇതിന്റെ ഭാഗമായി ട്വിറ്റർ ഓഫീസിലെ നിരവധി സാധന സാമഗ്രികൾ ലേലത്തിൽ വിറ്റഴിച്ചിട്ടുണ്ട്.
Post Your Comments