കാഞ്ഞിരമറ്റം: അനധികൃത പടക്ക നിർമാണം നടത്തിയ മൂന്നുപേർ പൊലീസ് പിടിയിൽ. ആമ്പല്ലൂർ പാർപ്പാംകോട് തൈക്കൂട്ടത്തിൽ വീട്ടിൽ പുരുഷോത്തമൻ (63), മുളന്തുരുത്തി പെരുമ്പിള്ളി പേക്കൽ വീട്ടിൽ സാബു മാത്യു (53), പാർപ്പാംകോട് പുലരിക്കുഴിയിൽ വീട്ടിൽ സലീഷ് (46) എന്നിവരാണ് പൊലീസ് പിടിയിലായത്.
Read Also : പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു : യുവാവ് അറസ്റ്റിൽ
എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ. എ. ശ്രീനിവാസിന്റെയും റൂറൽ പൊലീസ് മേധാവി വിവേക് കുമാറിന്റെയും നിർദ്ദേശപ്രകാരം നടത്തിയ കോമ്പിങ് പരിശോധനയിലാണ് സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയത്. ഇരുന്നൂറോളം ഡൈനാമിറ്റുകൾ, 15 ചാക്ക് കരിമരുന്ന്, ഗന്ധകം, മാലപ്പടക്കം, തിരികൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. സമാന കേസിൽ കഴിഞ്ഞവർഷവും മേയില്‍ തമ്പി എന്ന പുരുഷോത്തമനെ പൊലീസ് അറസ്റ്റ്
ചെയ്തിരുന്നു. ഉദയംപേരൂർ പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസ് ഉണ്ടായിരുന്നു.
ഇവരെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഇൻസ്പെക്ടർ പി.എസ്. ഷിജു, എസ്.ഐമാരായ എസ്.എൻ. സുമിത, മോഹനൻ, എ.എസ്.ഐമാരായ സന്തോഷ് കുമാർ, കെ.എം. ബിജു, സോജൻ കുര്യാക്കോസ്, എസ്.സി.പി.ഒമാരായ അനിൽകുമാർ, വിനോദ്, സന്ദീപ്, ഗിരീഷ്, രാകേഷ്, സന്തോഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Post Your Comments