തൃപ്പൂണിത്തുറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാക്കനാട് ചിറ്റേത്തുകര കുന്നപ്പള്ളി ഹൗസ് മുഹമ്മദ് ആസിഫാണ് (23) പിടിയിലായത്. ഉദയംപേരൂർ പൊലീസ് ആണ് യുവാവിനെ പിടികൂടിയത്.
Read Also : പോളിയോ ബാധിതയായ യുവതിയെ പ്രണയം നടിച്ച് വിവാഹം കഴിച്ചതിന് ശേഷം സ്വർണാഭരണവും പണവുമായി മുങ്ങി, പരാതി
ഓൺലൈൻ മാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്നവിഡിയോ സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുകയായിരുന്നു. തുടർന്ന്, പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
ഉദയംപേരൂർ പൊലീസ് എസ്.എച്ച്.ഒ കെ. ബാലന്റെ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments