Latest NewsNewsIndia

പോലീസ് എന്ന വ്യാജേന തട്ടിപ്പുകാർ യുവതിയിൽ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങൾ: പരാതി

ഗുരുഗ്രാം: പോലീസ് എന്ന വ്യാജേന തട്ടിപ്പുകാർ യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. മുംബൈ ഗുരുഗ്രാം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പ്രാചി ദോഖെ എന്ന യുവതിയാണ് ഏഴ് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന വിവരം ഇങ്ങനെ;
കൊറിയർ സർവ്വീസ് കമ്പനിയുടെ കസ്റ്റമർ സർവ്വീസ് ആണെന്ന് പറഞ്ഞാണ് യുവതിക്ക് ഫോൺ കോൾ വന്നത്. യുവതിയുടെ പേരിൽ ഒരു കൊറിയർ വന്നതായി വിളിച്ചയാൾ പറഞ്ഞു. അന്താരാഷ്ട്ര കൊറിയറിൽ രണ്ട് പാസ്പോർട്ട്, അഞ്ച് എടിഎം കാർഡുകൾ, 300 ഗ്രാം കഞ്ചാവ്, ഒരു ലാപ്ടോപ് എന്നിവയാണ് ഉണ്ടായിരുന്നതെന്നും എന്നാൽ, ഇത് തിരിച്ചയച്ചുവെന്നും വിളിച്ചയാൾ യുവതിയെ അറിയിച്ചു.

വരും ആഴ്ചകൾ കൂടുതൽ ജീവനക്കാർക്ക് തൊഴിൽ നഷ്ടമായേക്കും, പുതിയ മുന്നറിയിപ്പുമായി ട്വിറ്റർ

യുവതിയുടെ ആധാർ നമ്പർ ഉപയോഗിച്ചാണ് കൊറിയർ അയച്ചിരിക്കുന്നതെന്നും ആധാർ കാർഡ് ദുരുപയോഗം ചെയ്തതിനാൽ പോലീസിൽ പരാതിപ്പെടാനും വിളിച്ചയാൾ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് മുംബൈ പോലീസിലെ ഉദ്യോഗസ്ഥനാണെന്ന വ്യാജേന മറ്റൊരു വ്യക്തിക്ക് ഇയാൾ ഫോൺ കൈമാറി. സംഭവത്തിൽ പങ്കില്ലെന്ന് വരുത്തിത്തീർക്കാമെന്നും അന്വേഷണത്തിൽ സഹകരിക്കണമെന്നും പോലീസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ചയാൾ യുവതിയോട് ആവശ്യപ്പെട്ടു.

തുടർന്ന് അന്വേഷണത്തിനെന്ന വ്യാജേന യുവതിയിൽ നിന്ന് ഇവർ പണം തട്ടിയെടുക്കുകയായിരുന്നു. അന്വേഷണം ആരംഭിക്കുന്നതിന് മുൻപ് ആർബിഐയിൽ കെട്ടിവയ്ക്കാനാണ് പണം എന്നാണ് പ്രതികൾ യുവതിയോട് പറഞ്ഞിരുന്നത്. ആദ്യം യുവതിയിൽ നിന്ന് 95,499 രൂപ കൈപ്പറ്റിയ ഇവർ, തുടർന്ന് നാല് തവണകളായി വിവിധ ആവശ്യങ്ങൾ പറഞ്ഞ് 6,93,437.50 രൂപ കൂടി തട്ടിയെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button