രാജ്യത്തെ പ്രമുഖ കാർ നിർമ്മാതാക്കളായ ടൊയോട്ട ചില മോഡൽ വാഹനങ്ങളെ തിരിച്ചുവിളിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഗ്ലാൻസ, അർബൻ ക്രൂസർ, ഹൈറൈഡർ എന്നീ മോഡലുകളിലുള്ള 14,00-ലധികം വാഹനങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഇവയിൽ 1390 എണ്ണം ഗ്ലാൻസയും, ബാക്കിയുള്ളവ അർബൻ ക്രൂസർ, ഹൈറൈഡർ എന്നിവയാണ്.
മൂന്ന് മോഡലുകളിലും എയർബാഗ് തകരാറിനുള്ള സാധ്യത മുന്നിൽ കണ്ടാണ് വാഹനങ്ങളെ തിരികെ വിളിച്ചത്. ഡിസംബർ എട്ടിനും ജനുവരി 12നും ഇടയിൽ നിർമ്മിച്ച വാഹനങ്ങളെയാണ് തിരികെ വിളിച്ചിരിക്കുന്നത്. ടൊയോട്ടയ്ക്ക് പുറമേ, സമാനമായ പ്രശ്നങ്ങളെ തുടർന്ന് മാരുതി സുസുക്കിയും വാഹനങ്ങളെ തിരിച്ചുവിളിച്ചിരുന്നു. വിവിധ മോഡലുകളിലായി പുറത്തിറക്കിയ 17,362 വാഹനങ്ങളെയാണ് മാരുതി സുസുക്കി തിരിച്ചുവിളിച്ചത്. ഇവയിൽ ആൾട്ടോ കെ10, ബ്രസ, ബലെനോ തുടങ്ങിയ മോഡലുകൾ ഉൾപ്പെട്ടിട്ടുണ്ട്.
Also Read: ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തനായ തൃശൂർ സ്വദേശി സ്വാതി റഹിം നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ
Post Your Comments