ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയുടെ പങ്കാളിത്തം ആദ്യമായി പുറത്ത് വരുന്നതല്ല: എഎ റഹീം

തിരുവനന്തപുരം: ഗുജറാത്ത് സംഭവത്തില്‍ നരേന്ദ്രമോദിയുടെ പങ്കാളിത്തം ആദ്യമായി പുറത്ത് വരുന്നതല്ലെന്ന് എഎ റഹീം എംപി. അഭിപ്രായസ്വാതന്ത്ര്യം നല്‍കാനോ വിമര്‍ശനങ്ങളെ ജനാധിപത്യ രീതിയില്‍ നേരിടാനോ സംഘപരിവാറും അതിന്റെ ഏജന്റുമാരും തയ്യാറല്ലെന്ന വസ്തുത ഒരിക്കല്‍ കൂടി അടിവരയിടുന്നതാണ് ബിബിസി ഡോക്യുമെന്ററിക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെന്നും റഹീം പറഞ്ഞു.

കാലാകാലങ്ങളില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും, എഴുത്തുകാരും കലാകാരന്മാരും രാഷ്ട്രീയ നേതാക്കളും, ആക്ടിവിസ്റ്റുകളും ഇത് തുറന്നുകാട്ടിയിട്ടുണ്ടെന്നും ഇവരെയെല്ലാം കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ വേട്ടയാടുകയായിരുന്നു എന്നും റഹീം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടി : പ്രതികൾ അറസ്റ്റിൽ

ഗുജറാത്ത് വംശഹത്യയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമര്‍ശിച്ചു പുറത്തിറക്കിയ ബിബിസി ഡോക്യുമെന്ററി പരമ്പരയെ ‘പ്രചാരവേല’ എന്ന് വിശേഷിപ്പിച്ച് ഇന്ത്യാ ഗവണ്‍മെന്റ് കഴിഞ്ഞ ദിവസം അപലപിച്ചു,ഇന്ത്യയില്‍ അത് നിരോധിക്കുകയും ചെയ്തു. യുകെയുടെ ആഭ്യന്തര റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണു ഈ ഡോക്യുമെന്ററി എന്നതാണ് പ്രസക്തം.

‘India: Modi Question’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി, ‘ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ മുസ്ലീം ന്യൂനപക്ഷങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍’ പരിശോധിക്കുന്നു, കൂടാതെ 2002 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഗുജറാത്തില്‍ നടന്ന വംശഹത്യയില്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന മോദിക്ക് നേരിട്ടുള്ള പങ്കുണ്ടെന്ന് ഈ ഡോക്യുമെന്ററി പ്രതിപാദിക്കുന്നു.

അനധികൃത ടാക്സികൾക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി

രാജ്യത്തിനകത്തും പുറത്തുനിന്നും ഉയരുന്ന വിയോജിപ്പുകളോട് കേന്ദ്രസര്‍ക്കാര്‍ പെരുമാറുന്ന രീതി ഒരിക്കല്‍ കൂടി തുറന്നുകാട്ടുന്നതാണ് ഡോക്കുമെന്ററിക്ക് വിലക്കേര്‍പ്പെടുത്തിയ തീരുമാനം. പാരീസ് ആസ്ഥാനമായുള്ള റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (ആര്‍എസ്എഫ്) എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ തയ്യാറാക്കിയ പ്രസ് ഫ്രീഡം ഇന്‍ഡക്സ് 2022 പ്രകാരം 180 രാജ്യങ്ങളില്‍ 150-ാം സ്ഥാനത്താണ് ഇന്ത്യ.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ പത്രസ്വാതന്ത്ര്യത്തില്‍ സ്ഥിരമായ ഇടിവ് ഈ സൂചിക സൂചിപ്പിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യം നല്‍കാനോ വിമര്‍ശനങ്ങളെ ജനാധിപത്യ രീതിയില്‍ നേരിടാനോ സംഘപരിവാറും അതിന്റെ ഏജന്റുമാരും തയ്യാറല്ലെന്ന വസ്തുത ഒരിക്കല്‍ കൂടി അടിവരയിടുന്നതാണ് ബിബിസി ഡോക്യുമെന്ററിക്കെതിരായ സര്‍ക്കാരിന്റെ നടപടി.

ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നു: പികെ കുഞ്ഞാലിക്കുട്ടി

ഗുജറാത്ത് സംഭവത്തില്‍ നരേന്ദ്രമോദിയുടെ പങ്കാളിത്തം ആദ്യമായി പുറത്ത് വരുന്നതല്ല. കാലാകാലങ്ങളില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും,എഴുത്തുകാരും കലാകാരന്മാരും രാഷ്ട്രീയ നേതാക്കളും,ആക്ടിവിസ്റ്റുകളും ഇത് തുറന്നുകാട്ടിയിട്ടുണ്ട്. ഇവരെയെല്ലാം കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ വേട്ടയാടുകയായിരുന്നു..
ഇപ്പോള്‍ ബിബിസി ഡോക്കുമെന്ററിയും.

Share
Leave a Comment