വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ വ്യാജ അക്കൗണ്ടുകൾ വഴി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: ഭർത്താവിന്റെ സുഹൃത്തുക്കൾ അറസ്റ്റിൽ

ചങ്ങനാശ്ശേരി കങ്ങഴ മുടന്താനം മണിയൻകുളം വീട്ടിൽ സിയാദ് (35), ഇയാളുടെ കൂട്ടുകാരനും അയൽവാസിയുമായ പദലിൽ അബ്ദുൾ സലാം (39) എന്നിവരാണ് അറസ്റ്റിലായത്

ചാരുംമൂട്: വള്ളികുന്നം സ്വദേശിനിയായ വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ വ്യാജ അക്കൗണ്ടുകൾ വഴി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ. ചങ്ങനാശ്ശേരി സ്വദേശികളായ രണ്ടുപേരെ വള്ളികുന്നം പൊലീസ് ആണ് അറസ്റ്റു ചെയ്തത്. ചങ്ങനാശ്ശേരി കങ്ങഴ മുടന്താനം മണിയൻകുളം വീട്ടിൽ സിയാദ് (35), ഇയാളുടെ കൂട്ടുകാരനും അയൽവാസിയുമായ പദലിൽ അബ്ദുൾ സലാം (39) എന്നിവരാണ് അറസ്റ്റിലായത്.

Read Also : മാർഗ്ഗരേഖകൾ തെറ്റിച്ചുള്ള സോഷ്യൽ മീഡിയ പ്രമോഷനുകൾ വേണ്ട! വ്ലോഗർമാർക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ഒന്നാം പ്രതി സിയാദിന്റെ കൂട്ടുകാരനായിരുന്നു വീട്ടമ്മയുടെ ഭർത്താവ്. ഈ അടുപ്പം വെച്ചാണ് വീട്ടമ്മയുമായി ഒന്നാം പ്രതി പരിചയപ്പെട്ടത്. വീട്ടമ്മയുടെ ഭർത്താവുമായി കൂട്ടുകാർ തെറ്റിപ്പിരിഞ്ഞതിനെത്തുടർന്ന് സിയാദും സലാമും നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

തുടർന്ന്, വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ വീട്ടമ്മ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. വള്ളികുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇഗ്നേഷ്യസ്, എസ് ഐ അജിത്ത്, സി പി ഒ മാരായ വിഷ്ണു, സാജൻ, ലാൽ, ജിഷ്ണു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. മാവേലിക്കര കോടതിയിൽ പ്രതികളെ ഹാജരാക്കി.

Share
Leave a Comment