KannurLatest NewsKeralaNattuvarthaNews

പു​ലി​യു​ടെ ആ​ക്ര​മ​ണം : ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്, സംഭവം പേരട്ടയിൽ

ശാ​ന്തി മു​ക്കി​ലെ മു​ച്ചി​ക്കാ​ട​ൻ സു​ലൈ​മാ​ന് (47) നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്

ഇ​രി​ട്ടി: പേ​ര​ട്ട​യി​ൽ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക്കു നേ​രെ പു​ലി​യു​ടെ ആ​ക്ര​മ​ണം. തൊ​ഴി​ലാ​ളി പു​ലി​യി​ൽ നി​ന്നും ത​ല​നാ​രി​ഴ​യ്ക്കാണ് ര​ക്ഷ​പ്പെ​ട്ട​ത്.‌ ശാ​ന്തി മു​ക്കി​ലെ മു​ച്ചി​ക്കാ​ട​ൻ സു​ലൈ​മാ​ന് (47) നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ വീ​ണ് സു​ലൈ​മാ​ന് പ​രി​ക്കേ​റ്റു.

Read Also : പെണ്ണിൻ്റെ യഥാർത്ഥ പ്രതികരണ ശേഷി, എന്നിട്ടും ഇവിടുത്തെ കലാ സാംസ്കാരിക സ്ത്രീപക്ഷ ടീമുകൾക്ക് അനക്കമില്ല: അഞ്‍ജു പാർവതി

ശനിയാഴ്ച പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു പു​ലി​യു​ടെ ആ​ക്ര​മ​ണം ഉണ്ടായത്. സു​ലൈ​മാ​ൻ ടാ​പ്പിം​ഗ് ന​ട​ത്താ​നെ​ത്തി​യ റ​ബ​ർ​ തോ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന പു​ലി കാ​ട്ടു പ​ന്നി​യെ പി​ടി​ക്കാ​ൻ ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ തോ​ട്ട​ത്തി​ലെ​ത്തി​യ സു​ലൈ​മാ​നെ ക​ണ്ട​തോ​ടെ പു​ലി കാ​ട്ടു പ​ന്നി​യെ ഉ​പേ​ക്ഷി​ച്ച് സു​ലൈ​മാ​നെ നേരെയെത്തി. ബ​ഹ​ളം വ​ച്ചു കൊ​ണ്ടു ഓ​ടി​യ​തോ​ടെ പു​ലി കാ​ട്ടി​ലേ​ക്ക് പോ​യെ​ന്ന് സു​ലൈ​മാ​ൻ പ​റഞ്ഞു.

അതേസമയം, ക​ർ​ണാ​ട​ക വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ പെ​ടു​ന്ന ശാ​ന്തി മു​ക്കിൽ ആ​ദ്യ​മാ​യാ​ണ് പു​ലി എ​ത്തു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button