തൃശൂര്‍: പൂട്ടിച്ച ഹോട്ടല്‍ ബലം പ്രയോഗിച്ച് തുറക്കുകയും പരിശോധനക്കെത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യേഗസ്ഥരെ തടയുകയും ചെയ്ത ഹോട്ടലിലിനെതിരെ നടപടി. തൃശൂര്‍ എംജി റോഡിലെ ബൂഹാരി ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഇതു സംബന്ധിച്ച് അടിയന്തിര അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍ദ്ദേശം നല്‍കി.
ബിരിയാണി കഴിച്ച പെണ്‍കുട്ടിക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ബുധനാഴ്ച ഹോട്ടല്‍ അടപ്പിച്ചത്. ന്യുനതകള്‍ പരിഹരിച്ച്, ജില്ലാ അസിസ്റ്റന്റ് കമ്മീഷണറുടെ അനുമതിയോടെ മാത്രമേ വീണ്ടും ഹോട്ടല്‍ തുറക്കാവൂ എന്ന് നിര്‍ദ്ദേശവും നല്‍കിയിരുന്നു.
തെലങ്കാനയിൽ കോടികളുടെ നിക്ഷേപ പദ്ധതിയുമായി മൈക്രോസോഫ്റ്റ് വീണ്ടും എത്തുന്നു, ലക്ഷ്യം ഇതാണ്
എന്നാല്‍, കഴിഞ്ഞ ദിവസം ഹോട്ടല്‍ തുറക്കുകയും ഭക്ഷണമുണ്ടാക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ഹോട്ടല്‍ ജീവനക്കാര്‍ ഭീഷണിപ്പെടുത്തുകയും തടയാൻ ശ്രമിക്കുകയുമായിരുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണത്തില്‍ തടസം നിന്ന ഹോട്ടൽ ജീവനക്കാർക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് വ്യക്തമാക്കി.
Post Your Comments