ഇന്ത്യൻ വിപണിയിൽ കൂടുതൽ നിക്ഷേപത്തിന് ഒരുങ്ങുകയാണ് ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ്. ഇത്തവണ തെലങ്കാനയിൽ കോടികളുടെ നിക്ഷേപം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിനായി 16,000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുക. ഇത് സംബന്ധിച്ച വിവരങ്ങൾ തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവുവാണ് പുറത്തുവിട്ടത്.
2022- ന്റെ തുടക്കത്തിൽ 16,000 കോടി നിക്ഷേപമുള്ള മൂന്ന് ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പദ്ധതി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ, 3 ഡാറ്റാ സെന്ററുകൾ കൂടി സ്ഥാപിക്കാനുള്ള നിക്ഷേപമാണ് ഇത്തവണ മൈക്രോസോഫ്റ്റ് നടത്തുന്നത്. അടുത്ത 15 വർഷത്തിനുള്ളിൽ ഡാറ്റാ സെന്ററുകളുടെ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്.
Also Read: എംഡിഎംഎ ത്രാസിൽ തൂക്കി വിൽപ്പന നടത്തുന്നതിനിടെ രണ്ടുപേർ പൊലീസ് പിടിയിൽ
Post Your Comments