Latest NewsKeralaNews

തെളിവെടുപ്പിന് ഹാജരായില്ല: മൂന്ന് ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ച് വിവരാവകാശ കമ്മീഷണർ

തിരുവനന്തപുരം: ഹൈക്കോടതിയിൽ നിന്ന് ലഭിച്ച വിവരാവകാശ അപേക്ഷയിൽ മറുപടി നൽകാതിരുന്ന എറണാകുളം, തൃശൂർ സ്റ്റാമ്പ് ഡിപ്പോ ഓഫീസർമാർക്ക് സമൻസ് അയക്കാൻ വിവരാവകാശ കമ്മീഷണർ എ എ ഹക്കിം ഉത്തരവായി. തൃശൂർ ആറങ്ങോട്ടുകര പി പി ശബീറിന്റെ പരാതിയിൽ തെളിവെടുപ്പിന് ഹാജരാകാതിരുന്നതിനെ തുടർന്നാണ് ഉദ്യോഗസ്ഥരോട് തിരുവനന്തപുരത്തെ കമ്മീഷൻ ആസ്ഥാനത്ത് നേരിൽ ഹാജരാകാൻ കമ്മീഷണർ ഉത്തരവിട്ടത്. തൃശൂർ, പാലക്കാട് ജില്ലകളിലെ രണ്ടാം അപ്പീൽ പരാതികളിൽ കിലയിൽ വച്ച് നടന്ന തെളിവെടുപ്പിലാണ് കമ്മീഷണറുടെ നടപടി.

Read Also: പ്രതിപക്ഷത്തെ ദുർബലപ്പെടുത്താൻ കള്ളക്കേസുകൾ ചുമത്തുന്നു: ഇത് രാജ്യത്തിന് നല്ലതല്ലെന്ന് കെജ്‌രിവാൾ

മറ്റൊരു പരാതിയിൽ തെളിവെടുപ്പിന് ഹാജരാകാതിരുന്ന പഞ്ചാൽ പ്രൈമറി ഹെൽത്ത് സെന്ററിലെ വിവരാവകാശ ഓഫീസർ അബ്ബാസിനും ഈ മാസം 18 ന് തിരുവനന്തപുരത്ത് കമ്മീഷനു മുമ്പിൽ ഹാജാരാകാൻ സമൻസ് അയക്കും.

വിവരാവകാശ അപേക്ഷ നൽകിയ മുളങ്കുന്നത്തുകാവ് സ്വദേശി സി ആർ സുകു, തൃശൂർ സഹകരണ ജോയിന്റ് രജിസ്ട്രാർ ജനറൽ ഓഫീസിൽ നേരിട്ടെത്തുന്ന മുറയ്ക്ക് അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ കമ്മീഷൻ നിർദ്ദേശിച്ചു. കുന്നംകുളം ഭൂരേഖാ തഹസിൽദാറും സംഘവും 15 ദിവസത്തിനകം സി ഒ ജോയി എന്നയാളുടെ ആളൂർ വില്ലേജിലെ സ്ഥലം സന്ദർശിച്ച് ഭൂമിയുടെ കൃത്യമായ സ്‌കെച്ചിന്റെ പകർപ്പ് ലഭ്യമാക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി.

തൃശൂർ ജില്ലയിലെ 15 കേസുകളാണ് കമ്മീഷൻ തെളിവെടുപ്പിൽ പരിഗണിച്ചത്. ഇവയിൽ 13 എണ്ണം തീർപ്പാക്കി.

Read Also: തീവ്രതയേറിയ ലൈറ്റുകൾ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം: ബോട്ടുകൾ പിടിച്ചെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button