Latest NewsCinemaMollywoodNews

‘ജോ ആൻഡ് ജോ’ ടീം വീണ്ടും: ’18+’ ഒരുങ്ങുന്നു

‘ജോ ആൻഡ് ജോ’ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വീണ്ടും ഒന്നിക്കുന്നു. ’18+’ എന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അരുൺ ഡി ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നസ്ലെൻ, മാത്യു, നിഖില വിമൽ, ബിനു പപ്പു, മീനാക്ഷി തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫലൂദ എന്റർടെയ്ൻമെന്റ്സും റീൽസ് മാജിക്കും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.അരുൺ ഡി ജോസും രവീഷ് നാഥും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം: സതീഷ് കുറുപ്പ്, എഡിറ്റിംഗ്: ചമൻ ചാക്കോ, സംഗീതം: ക്രിസ്റ്റോ സേവ്യർ വസ്ത്രാലങ്കാരം: സുജിത് സി എസ് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

മെയ് 13 ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ജോ ആൻഡ് ജോ. തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. അരുൺ ഡി ജോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫാമിലി എന്റെർറ്റൈനെർ വിഭാഗത്തിലാണ് ചിത്രം എത്തിയത്. ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളും സഹോദരങ്ങൾ തമ്മിലുള്ള വഴക്കുമൊക്കെയാണ് ചിത്രത്തിൻറെ പ്രമേയം.

Read Also:- പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് നല്ലതല്ല, കാരണം ഇതാണ്

ചിത്രത്തിൽ മാത്യുവിന്റെ ചേച്ചിയായി ആണ് നിഖില വിമൽ എത്തിയത്. ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം എത്തിയത്. ഹാരിസ് ദേശം, ആദർശ് നാരായൺ, പിബി അനീഷ്, അനുമോദ് ബോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button