ന്യൂയോർക്ക്: ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബൈറ്റ്. പന്തീരായിരം ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി അറിയിച്ചു. കമ്പനിയുടെ മൊത്തം ജീവനക്കാരുടെ ആറു ശതമാനം വരും പിരിച്ചവിടുന്ന ജീവനക്കാരുടെ എണ്ണം. മെറ്റയ്ക്കും ആമസോണിനും മൈക്രോസോഫ്റ്റിനും പിന്നാലെയാണിപ്പോൾ ഗൂഗിളും കൂട്ട പിരിച്ചുവിടലിലേക്ക് കടന്നിരിക്കുന്നത്.
Read Also: ഗാർഹിക ജോലിക്കാരുടെ ശമ്പളം വേജസ് പ്രൊട്ടക്ഷൻ സിസ്റ്റം വഴി വിതരണം ചെയ്യണം: നിർദ്ദേശവുമായി അധികൃതർ
ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചെയാണ് ഇത് സംബന്ധിച്ച് ജീവനക്കാർക്ക് ഇ മെയിൽ അയച്ചത്. പുതിയ സാമ്പത്തിക സാഹചര്യങ്ങളിൽ അനിവാര്യമായ തിരുമാനമാണ് കമ്പനി എടുത്തിരിക്കുന്നതെന്ന് സുന്ദർ പിച്ചെ പറഞ്ഞു. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം തനിക്കാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയർ ചാറ്റിലും കൂട്ട പിരിച്ചു വിടൽ ഉണ്ടാകുമെന്ന് സൂചന കമ്പനി നൽകിയിരുന്നു. 500 ജീവനക്കാരെയാണ് ഷെയർ ചാറ്റ് പിരിച്ചുവിടുന്നത്. ഇതിലൂടെ മൊത്തം തൊഴിലാളികളുടെ ഇരുപത് ശതമാനത്തെയാണ് പിരിച്ചുവിടുന്നത്.
Read Also: കാറുകള്‍ തട്ടിയതിനെച്ചൊല്ലി തർക്കം: യുവാവിനെ ബോണറ്റില്‍ വെച്ച് വാഹനമോടിച്ച് യുവതി: വൈറലായി വീഡിയോ
Post Your Comments