ബംഗളൂരു: യുവാവിനെ കാറിന്റെ ബോണറ്റില്‍ വച്ച് ഒരു കിലോമീറ്ററോളം ദൂരം വാഹനമോടിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ബംഗളൂരുവിലെ ജ്ഞാനഭാരതി നഗറിലെ ഉള്ളാള്‍ മെയിന്‍ റോഡില്‍ വച്ച് നടന്ന സംഭവത്തിൽ കാറുകള്‍ തട്ടിയതിനെ ചൊല്ലി ഇരുവരും വഴക്കിട്ടിതിന് പിന്നാലെ, യുവാവിനെ ബോണറ്റില്‍ വച്ച് യുവതി വേഗത്തിൽ കാർ ഓടിച്ചു പോകുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
പ്രിയങ്ക ഓടിച്ചിരുന്ന ടാറ്റ നെക്‌സണ്‍ ദര്‍ശന്റെ സ്വിഫ്റ്റ് കാറില്‍ ഇടിക്കുകയായിരുന്നെന്ന് യുവാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കാര്‍ തട്ടിയതിന് പിന്നാലെ ദര്‍ശന്‍ പ്രിയങ്കയോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു.
ಕ್ಷುಲ್ಲಕ ವಿಚಾರಕ್ಕೆ ನಡೆದ ಗಲಾಟೆ ವೇಳೆ ಕಾರು ತಡೆಯಲು ಯತ್ನಿಸಿ ಬಾನೆಟ್ ಮೇಲೆ ಬಿದ್ದ ವ್ಯಕ್ತಿ ಕಾರಿನ ಚಾಲಕಿ ಎಳೆದೊಯ್ದಿದ್ದಾರೆ.#Bengaluru #WomanDriver #Accident #HitAndRun #ManDraggedincar #ಬೆಂಗಳೂರು #ಮಹಿಳಾಚಾಲಕ #ಅಪಘಾತ #ಹಿಟ್_ಆಂಡ್_ರನ್
Read more here: https://t.co/r3uPQn5365 pic.twitter.com/uQ6Ht90dvI— kannadaprabha (@KannadaPrabha) January 20, 2023
എന്നാല്‍ യുവതി അശ്ലീല ആംഗ്യം കാണിച്ച് വാഹനം ഓടിച്ചുപോകാന്‍ ശ്രമിച്ചു. ദര്‍ശന്‍ യുവതിയുടെ കാര്‍ തടഞ്ഞപ്പോള്‍ പ്രിയങ്ക കാറില്‍ നിന്ന് ഇറങ്ങാതെ വാഹനം മുന്നോട്ടെടുത്തു. ഇടിച്ചിടുമെന്ന് തോന്നിയപ്പോള്‍ ദര്‍ശന്‍ കാറിന്റെ ബോണറ്റില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു.
വാഹനത്തിന്റെ ബോണറ്റില്‍ തൂങ്ങിക്കിടന്ന ഇയാളെയും കൊണ്ട് യുവതി വാഹനം ഓടിച്ചു പോകുന്നതിന്റെ ദൃശ്യങ്ങൾ വിഡിയോയിൽ കാണാം. വാഹനം പിന്തുടർന്ന ദര്‍ശന്റെ സുഹൃത്തുക്കൾ കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും യുവതി വഴങ്ങിയില്ല. പ്രിയങ്ക കാര്‍ നിര്‍ത്തിയപ്പോള്‍ ദര്‍ശനും സുഹൃത്തുക്കളും ചേര്‍ന്ന് കാറിന്റെ ഭാഗങ്ങള്‍ അടിച്ചു തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട്, പ്രിയങ്കയും ദര്‍ശനും ഉള്‍പ്പടെ അഞ്ചുപേര്‍ക്കെതിരെ കേസ് എടുത്തതായി അറിയിച്ചു.
Post Your Comments