ThiruvananthapuramKeralaNattuvarthaLatest NewsNews

വ​ഴി​വെ​ട്ടു​ന്ന​തിനെ ചൊല്ലി തർക്കം : യു​വാ​വി​നെ ര​ണ്ടു​പേ​ർ ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​താ​യി പ​രാ​തി

വെ​ള്ളൂ​ർ​ക്കോ​ണം ഇ​ട​യ്ക്ക​ട്ട​കോ​ണ​ത്തു വീ​ട്ടി​ൽ സ​ജി (44) യെ ​ആ​ണ് ആക്രമിച്ചത്

നെ​ടു​മ​ങ്ങാ​ട്: വ​ഴി​വെ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ ര​ണ്ടു​പേ​ർ ചേ​ർ​ന്ന് മർദ്ദിച്ച​താ​യി പ​രാ​തി. വെ​ള്ളൂ​ർ​ക്കോ​ണം ഇ​ട​യ്ക്ക​ട്ട​കോ​ണ​ത്തു വീ​ട്ടി​ൽ സ​ജി (44) യെ ​ആ​ണ് ആക്രമിച്ചത്. വെ​ള്ളൂ​ർ​ക്കോ​ണം സ്വ​ദേ​ശി​ക​ളാ​യ മ​ണി​കു​മാ​ർ (50), സ​ജി​ൻ (26) എ​ന്നി​വ​ർ ചേ​ർ​ന്നായിരുന്നു ആ​ക്ര​മണം.

Read Also : ടെ​ൻ​ഡ​ർ പി​ടി​ക്കാനാളില്ല : പാ​ലം ത​ക​ർ​ന്ന് ലോ​റി തോ​ട്ടി​ൽ വീ​ണു, ഡ്രൈവർക്ക് പരിക്ക്

ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. ത​ർ​ക്ക​ങ്ങ​ൾ​ക്കി​ടെ മ​ണി​കു​മാ​റും സ​ജി​നും ചേ​ർ​ന്നു ക​മ്പി​വ​ടി കൊ​ണ്ടു സ​ജി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തിയിൽ പറയുന്നത്.

Read Also : വീ​ടി​ന്‍റെ മു​ൻ​വ​ശം വാ​ഹ​നം പാ​ർ​ക്കു ചെ​യ്ത​തി​നെ ചൊല്ലി കയ്യാങ്കളി : മൂന്നുപേർ അറസ്റ്റിൽ

ന​ട്ടെ​ല്ലി​നു ഗു​രു​ത​ര പ​രി​ക്കേ​റ്റ സ​ജിയെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ, അ​രു​വി​ക്ക​ര പൊ​ലീ​സ് കേ​സെ​ടു​ത്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button